Advertisment

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം, പതിനഞ്ചു വയസുകാരനെ  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; യുവാവും സുഹൃത്തും അറസ്റ്റില്‍

ചില്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള അമിത് കുമാറി(28)നെയാണ് അറസ്റ്റ് ചെയ്തത്.

New Update
424242

 ഗുരുഗ്രാം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പതിനഞ്ചു വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ റേവാരി ജില്ലയിലെ ചില്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള അമിത് കുമാറി(28)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ  സുഹൃത്ത് ജോണി(29)യേയും അറസ്റ്റ് ചെയ്തു.

Advertisment

ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സെപ്റ്റംബര്‍ 26നാണ് ഖലീല്‍പുര്‍ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തില്‍ മുറിവേറ്റ നിലയിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

 

Advertisment