Advertisment

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ സമര്‍പ്പിച്ചില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലെത്തി പരാതിക്കാരുടെ മൊഴിയെടുക്കും

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
3535

ഡല്‍ഹി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ദേശീയ വനിതാ കമ്മിഷന്‍ പരാതിക്കാരുടെ മൊഴിയെടുക്കും. കേരളത്തിലെത്തിയാണ് മൊഴിയെടുക്കുക. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് നടപടി. 

Advertisment

ഇതിനായുള്ള കേരളാ സന്ദര്‍ശനം ഉടനുണ്ടാകുമെന്നും കൂടുതല്‍ പരാതിയുള്ളവര്‍ക്ക് നേരിട്ട് സമീപിക്കാമെന്നും കമ്മിഷന്‍ അറിയിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്നും ദേശീയ വനിതാ കമ്മിഷന്‍ വ്യക്തമാക്കി.

Advertisment