Advertisment

രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍  വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കേരളവും മുന്നില്‍

കേരളം, തെലങ്കാന, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  മുന്നില്‍ നില്‍ക്കുന്നത്.

New Update
54788989

ന്യൂഡല്‍ഹി: രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഓള്‍ ഇന്ത്യ സര്‍വേ ഫോര്‍ ഹയര്‍ എജ്യൂക്കേഷന്റെ സര്‍വേ പ്രകാരം 2020-21 വര്‍ഷങ്ങളിലെ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. കേരളം, തെലങ്കാന, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  മുന്നില്‍ നില്‍ക്കുന്നത്.

Advertisment

ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മേഘാലയ, ഛത്തീസ്ഗഡ് എന്നീ നാല് സംസ്ഥാനങ്ങളും പിന്നാലെയുണ്ട്. 2014-15 ലെ 1.57 കോടിയില്‍ നിന്ന് 2021-22 ല്‍ 2.07 കോടിയായി ഉയര്‍ന്നതായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം മൊത്തം സ്ത്രീ പ്രവേശനം 2,06,91,792 ആണ്. റിപ്പോര്‍ട്ട് അനുസരിച്ച്, 2021-22ല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൊത്തം എന്റോള്‍മെന്റ് 4,32,68,181 ആയിരുന്നു, യൂണിവേഴ്സിറ്റികളിലും മറ്റ് കോളജുകളിലുമായി 3,14,59,092 പേരും പ്രവേശനം നേടി. സ്റ്റാന്‍ഡ്-എലോണ്‍ സ്ഥാപനങ്ങളില്‍ 21,70,744 ഉം പേര്‍ പ്രവേശനം നേടി. ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ പകാരം, പട്ടികജാതി വിദ്യാര്‍ഥികളുടെ പ്രവേശനം 2014-15 ലെ 46.07 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021-22ല്‍ 66.23 ലക്ഷമാണ്. 44ശതമാനമാണ് ഉയര്‍ന്നത്.

2020-21 ലെ 4.14 കോടിയില്‍ നിന്ന് 2021-22 ല്‍ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തം എന്റോള്‍മെന്റ് ഏകദേശം 4.33 കോടിയായി ഉയര്‍ന്നതായും സര്‍വേ വ്യക്തമാക്കുന്നു. സര്‍വേ പ്രകാരം, ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനം 2014-15 ലെ 21.8 ലക്ഷത്തില്‍ നിന്ന് 2021-22 ല്‍ 30.1 ലക്ഷമായി ഉയര്‍ന്നു (38 ശതമാനം വര്‍ദ്ധനവ്). 2014-15 ലെ 10.7 ലക്ഷത്തില്‍ നിന്ന് 2021-22 ല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥി പ്രവേശനം 15.2 ലക്ഷമായി ഉയര്‍ന്നു.

മൊത്തം വിദ്യാര്‍ത്ഥികളില്‍ 78.9 ശതമാനം ബിരുദതല കോഴ്സുകളിലും 12.1 ശതമാനം ബിരുദാനന്തര തല കോഴ്സുകളിലും ചേര്‍ന്നിട്ടുണ്ട്. എഞ്ചിനീയറിംഗ്, ടെക്‌നോളജി തുടങ്ങി എല്ലാ യുജി, പിജി, എംഫില്‍, പിഎച്ച്ഡി തലങ്ങളിലുമുള്ള മൊത്തത്തിലുള്ള എന്റോള്‍മെന്റ് 41,31,303 ആണ്. ഇവരില്‍, ഏറ്റവും കൂടുതല്‍ എന്റോള്‍മെന്റ് കമ്ബ്യൂട്ടര്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയിലാണെന്നും കണക്കുകള്‍ പറയുന്നു.

Advertisment