Advertisment

കത്തിക്കരിഞ്ഞ ചോദ്യപേപ്പറിലെ 68 ചോദ്യങ്ങള്‍ നീറ്റ് യുജി പരീക്ഷയുടേത്: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

author-image
shafeek cm
New Update
neet is.jpg

ഡല്‍ഹി: ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് കണ്ടെടുത്ത ചോദ്യ പേപ്പര്‍ പകര്‍പ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങള്‍ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേതു തന്നെയെന്ന് കണ്ടെത്തല്‍. ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിനു ലഭിച്ച ഇഒയു റിപ്പോര്‍ട്ടില്‍, അറസ്റ്റിലായ ഉദ്യോഗാര്‍ഥികള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യ പേപ്പറിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തു.

Advertisment

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ബിഹാര്‍ പൊലീസാണ് സിബിഐയ്ക്ക് നിര്‍ണായക വിവരം കൈമാറിയത്. അതിനിടെ, നീറ്റ് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കുറ്റാരോപിതര്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഡല്‍ഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിനു നോട്ടിസ് നല്‍കും.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളിയായ ഒരു അധ്യാപകനെ സിബിഐ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്ണനാണ് സമിതി ചെയര്‍മാന്‍ സുബോധ് കുമാറിനു പകരം എന്‍ടിഎ ഡെപ്യൂട്ടി ജനറലായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് കരോള്‍ ഇന്ന് ചുമതലയേല്‍ക്കും. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ വലിയ തോതിലുള്ള പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

neet
Advertisment