Advertisment

മുംബൈ ബികെസി മെട്രോ സ്റ്റേഷന്റെ ബേസ്മെന്റില്‍ തീപിടിത്തം, സര്‍വീസുകള്‍ നിര്‍ത്തിവച്ചു, ആളപായമില്ല

മെട്രോ സ്റ്റേഷന്റെ ബേസ്മെന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
fire 1

മുംബൈ: മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍(എംഎംആര്‍സിഎല്‍) കോട്ടക് ബാന്ദ്ര - കുര്‍ള കോംപ്ലക്സ് (ബികെസി) മെട്രോ സ്റ്റേഷന്റെ ബേസ്മെന്റില്‍ തീപിടിത്തത്തെ തുടര്‍ന്ന് പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Advertisment

സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും സംഭവസ്ഥലത്തെത്തുകയും ചെയ്തതായി മുംബൈ മെട്രോ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് പാസഞ്ചര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍  ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ എട്ട് ഫയര്‍ എഞ്ചിനുകളും മറ്റ് അഗ്‌നിശമന സേനാ വാഹനങ്ങളും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍ട്രി/എക്സിറ്റ് എ4-ന് പുറത്ത് തീപിടുത്തമുണ്ടായതിനാല്‍ ബികെസി സ്റ്റേഷനിലെ പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി അടച്ചത് മൂലം സ്റ്റേഷനിലേക്ക് പുക കയറാന്‍ കാരണമായി. ഫയര്‍ഫോഴ്സ് ഇപ്പോഴും സംഭവ സ്ഥലത്തുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഞങ്ങള്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. എംഎംആര്‍സിയുടെയും ഡിഎംആര്‍സിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ബദല്‍ ബോര്‍ഡിംഗിനായി ബാന്ദ്ര കോളനി സ്റ്റേഷനിലേക്ക് പോകണമെന്നും നിങ്ങള്‍ സാഹചര്യങ്ങള്‍ മനസിലാക്കുമെന്നും എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് 1.10നാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷനുള്ളില്‍ 40 - 50 അടി താഴ്ചയില്‍ മരത്തിന്റെ ഷീറ്റുകള്‍, ഫര്‍ണിച്ചറുകള്‍, നിര്‍മാണ സാമഗ്രികള്‍ എന്നിവയുണ്ടായിരുന്നത് മൂലം പ്രദേശത്ത് കനത്ത പുക ഉയരാന്‍ കാരണമായി. ഉച്ചയ്ക്ക് രണ്ടരയോടെ പൂര്‍ണമായും നിയന്ത്രണവിധേയമായി.

ആരെ കോളനിക്കും ബാന്ദ്ര - കുര്‍ള കോംപ്ലക്സിനും ഇടയിലുള്ള മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ അല്ലെങ്കില്‍ അക്വാ ലൈനിന്റെ ഭാഗമാണ് ബികെസി മെട്രോ സ്റ്റേഷന്‍. ആരെ കോളനിക്കും ബികെസിക്കും ഇടയിലുള്ള 12.69 കിലോമീറ്റര്‍ ദൂരം 33.5 കിലോമീറ്റര്‍ കൊളാബ - സീപ്‌സ് - ആരെ മെട്രോ ലൈന്‍ 3 ന്റെ ഭാഗമാണ്, ഇതിന് മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്.

ഛത്രപതി ശിവാജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 1, 2 എന്നിവയിലേക്കും മാറോള്‍ നക സ്റ്റേഷനിലെ ഘാട്കോപ്പര്‍ - അന്ധേരി - വെര്‍സോവ മെട്രോ ലൈന്‍ 1 ലേക്ക് കണക്റ്റിവിറ്റി നല്‍കുന്ന ആരെ - ബികെസി സ്‌ട്രെച്ചില്‍ പത്ത് സ്റ്റേഷനുകളുണ്ട്.

മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ, 33.5 കിലോമീറ്റര്‍ നീളമുള്ള കൊളാബ-ബാന്ദ്ര-സീപ്സ് മെട്രോ-3 കോറിഡോറിന് 26 ഭൂഗര്‍ഭ സ്റ്റേഷനുകളുണ്ട്. ഇത് സബര്‍ബന്‍ റെയില്‍വേ, മറ്റ് മുംബൈ മെട്രോ ലൈനുകള്‍, മുംബൈ സിഎസ് എം ടി , ചര്‍ച്ച്‌ഗേറ്റ് തുടങ്ങിയ പ്രധാന റെയില്‍ ടെര്‍മിനലുകള്‍ ഉള്‍പ്പെടെ ഏകദേശം എട്ട് സ്ഥലങ്ങളില്‍ നിലവിലുള്ള ഗതാഗത രീതികള്‍ എന്നിവയുമായി സംയോജിപ്പിക്കും.

നരിമാന്‍ പോയിന്റ്, കഫ് പരേഡ്, ഫോര്‍ട്ട്, ലോവര്‍ പരേല്‍, ബികെസി, സീപ്‌സ് /എംഐഡിസി എന്നീ ആറ് പ്രധാന തൊഴില്‍ - വ്യാപാര കേന്ദ്രങ്ങളെയും മെട്രോ ലൈന്‍ ബന്ധിപ്പിക്കും. 30 ഓളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 13 ആശുപത്രികള്‍, 14 ആരാധനാലയങ്ങള്‍, 30 വിനോദ സൗകര്യങ്ങള്‍ എന്നിവയിലേക്കും കല്‍ബാദേവി, ഗിര്‍ഗോവന്‍, വോര്‍ലി തുടങ്ങിയ സബര്‍ബന്‍ റെയില്‍ ശൃംഖലയുമായി ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്കും അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും ഈ പാതയിലൂടെ എളുപ്പത്തില്‍ എത്തിച്ചേരുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment