Advertisment

ലോ ലൈറ്റ് മോഡ് ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

New Update
ertu7uoiuytrert

വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തിയുടെ വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം ഫലപ്രദമായി നടത്താനും സാധിക്കുമെന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

വാട്‌സ്ആപ്പില്‍ ഇപ്പോള്‍ വീഡിയോ കോളുകള്‍ ജനപ്രിയമാണ്. എന്നാല്‍ മിക്ക ഫോണുകളിലും ഫ്രണ്ട് ക്യാമറ ശരാശരി നിലവാരമാണ് പുലര്‍ത്തുന്നത്. രണ്ട് ആളുകള്‍ പരസ്പരം വിഡിയോ കോളിലൂടെ സംസാരിക്കുമ്പോള്‍ ഇതിന്റെ പോരായ്മ അറിയാന്‍ സാധിക്കാറുണ്ട്.

Advertisment

പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ലഭിച്ചവര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പില്‍ വിഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇന്റര്‍ഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചര്‍ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Advertisment