ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് കൊണ്ടുവന്ന വലിയ മാറ്റമായിരുന്നു വാട്‌സ്ആപ്പ് ചാനലുകള്‍. ഇഷ്ടപ്പെട്ട വ്യക്തിയോ, ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച പോസ്റ്റുകള്‍ പിന്തുടരാനും കഴിയുന്ന ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചര്‍ ആണ് ചാനലുകള്‍. ഇപ്പോള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചാനലുകളില്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ്.
ഉപയോക്താക്കള്‍ ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രക്രിയ ലളിതമാക്കാം. നേരത്തെ ഒരു ലിങ്കില്‍ കയറി ചാനലുകള്‍ ഫോളോ ചെയ്യുന്നതിന് പകരം. ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡ് 2.24.22.20നുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കു. ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാട്‌സ്ആപ്പ് ചാനലുകള്‍ക്കായി ക്യുആര്‍ കോഡുകള്‍ അവതരിപ്പിക്കുന്നത് ഷെയറിങ് കാര്യക്ഷമമാക്കാന്‍ സഹായിക്കും. ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്‌ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍ കഴിയും, ഇത് സ്വീകര്‍ത്താവിനെ ഒരു ക്ലിക്കിലൂടെ ചാനല്‍ പിന്തുടരാന്‍ പ്രാപ്തമാക്കുന്നു. ഈ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നും ഭാവിയില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും.