Advertisment

വാട്ടർ റെസ്‌ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം

ദുരന്തമേഖലകളിലെന്ന പോലെ ഈ രംഗത്തും ശ്രദ്ധേയമായ ചുവടുവെയ്പാണ് ഐആർഡബ്ല്യു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
ser67898767

മലപ്പുറം: മുങ്ങിമരണങ്ങൾ ഒഴിവാക്കാനാവശ്യമായ ബോധവൽക്കരണവും മുൻകരുതലും രക്ഷാപ്രവർത്തനത്തിലുള്ള പരിശീലനവും ലഭ്യമാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് പി ഉബൈദുല്ല എംഎൽഎ.  ദുരന്തമേഖലകളിലെന്ന പോലെ ഈ രംഗത്തും ശ്രദ്ധേയമായ ചുവടുവെയ്പാണ് ഐആർഡബ്ല്യു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

ertyuiuytrertyuyty

 ലോക മുങ്ങിമരണ ലഘൂകരണ ദിനത്തിൽ (ജൂലൈ 25) ഐഡിയൽ റിലീഫ് വിങ്ങ് കേരള സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം കോണോംപാറയിൽ മുനിസിപ്പൽ കുളക്കടവിൽ വാട്ടർ റെസ്‌ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ജീവൻ ജലസുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്ന കോർണറുകൾ ഐആർഡബ്ല്യു സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.  

drt7899876567


പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, ഫ്‌ളോട്ടിങ് ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കുന്നു.ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസലർ ഷഹീർ, പി.കെ. ആസിഫലി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.പി അസ്ഗറലി മാസ്റ്റർ ഫ്‌ളോട്ടിങ് എയ്ഡുകളെ പരിചയപ്പെടുത്തി. ഐആർഡബ്ല്യു മലപ്പുറം ഗ്രൂപ്പ് സെക്രട്ടറി സി.എച്ച്. ഇഹ്‌സാൻ സ്വാഗതവും ഡിസാസ്റ്റർ മാനേജ്‌മെന്റ് കൺവീനർ എൻ ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു. 

 

Advertisment