Advertisment

എൻ.എസ്.ക്യു.എഫ്. കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിക്കും

vhseportal -ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും.

New Update
hfgfg

തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്മെന്റ് www.vhseportal.kerala.gov.in -ൽ ജൂൺ 19 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും.

Advertisment

vhseportal -ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺനമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന്/രണ്ട് അലോട്മെന്റുകളിൽ താത്കാലികപ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഇതിൽ ഉയർന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്മെന്റ് ലെറ്റർ ആവശ്യമില്ല.

മൂന്നാം അലോട്മെന്റിന്റെ അടിസ്ഥാനത്തിൽ 19 മുതൽ 21-ന് വൈകീട്ട് നാലുവരെ അലോട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ സ്ഥിരപ്രവേശനം നേടാം. ഈ അലോട്മെന്റിൽ താത്കാലികപ്രവേശനം അനുവദനീയമല്ല.

അതിനാൽ അലോട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി അലോട്മെന്റ് ലഭിച്ച സ്കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിരപ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസിൽനിന്ന്‌ പുറത്താകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

vhse-third-allotment
Advertisment