Advertisment

ഉടൻ നടക്കാനിരിക്കുന്ന പുതിയ കാർ ലോഞ്ചുകൾ മനസ്സിലാക്കാം

പുതിയ ടാറ്റ കർവ്വ്, മഹീന്ദ്ര ഥാർ 5-ഡോർ, നിസ്സാൻ എക്സ്-ട്രെയിൽ, പുതുക്കിയ ഹ്യൂണ്ടായ് അൽകാസർ, സിട്രോൺ ബസാൾട്ട്, പുതിയ തലമുറ മാരുതി ഡിസയർ തുടങ്ങിയവ ഉടൻ നടക്കാനിരിക്കുന്ന  പ്രധാന ലോഞ്ചുകളാണ്.

author-image
ടെക് ഡസ്ക്
New Update
iuyt6dty

വാഹന വിപണി ഒന്നിലധികം പുതിയ ഉൽപ്പന്നങ്ങൾ ലോഞ്ചിനായി അണിനിരന്നുംകഴിഞ്ഞു. പുതിയ ടാറ്റ കർവ്വ്, മഹീന്ദ്ര ഥാർ 5-ഡോർ, നിസ്സാൻ എക്സ്-ട്രെയിൽ, പുതുക്കിയ ഹ്യൂണ്ടായ് അൽകാസർ, സിട്രോൺ ബസാൾട്ട്, പുതിയ തലമുറ മാരുതി ഡിസയർ തുടങ്ങിയവ ഉടൻ നടക്കാനിരിക്കുന്ന  പ്രധാന ലോഞ്ചുകളാണ്. വരാനിരിക്കുന്ന ഓരോ മോഡലിൻ്റെയും പ്രധാന വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിക്കാം.

Advertisment

ടാറ്റ കർവ്വ് കൂപ്പെ എസ്‌യുവി മോഡൽ തുടക്കത്തിൽ ഒരു ഇലക്ട്രിക് പവർട്രെയിനിനൊപ്പം അവതരിപ്പിക്കും. അതിന് ശേഷം അതിൻ്റെ ഐസിഇ പതിപ്പും വരും. കർവ്വ് ഇവി ഏകദേശം 450km - 500km റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂപ്പെ എസ്‌യുവിയും ടാറ്റയുടെ ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിന് അടിവരയിടുകയും അതിൻ്റെ മിക്ക ഡിസൈൻ ഘടകങ്ങളും  കൺസെപ്റ്റിൽ നിന്ന് നിലനിർത്തുകയും ചെയ്യും.

നിസ്സാൻ X-ട്രെയിൽ 7-സീറ്റർ എസ്‌യുവി ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്ക്, എംജി ഗ്ലോസ്റ്റർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. 024 ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ വിൽപ്പനയ്‌ക്കെത്താൻ ഉദ്ദേശിക്കുന്ന ഒരു പ്രീമിയം ഉൽപ്പന്നമായിരിക്കും ഇത്. ഒറ്റ 1.5L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ, ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ഈ എസ്‍യുവി വരുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ യൂണിറ്റ് 204 ബിഎച്ച്പിയും 305 എൻഎം ടോർക്കും നൽകും.

മഹീന്ദ്ര ഥാർ 5-ഡോർ എസ്‌യുവിയുടെ വേൾഡ് പ്രീമിയർ 2024 ഓഗസ്റ്റ് 15-ന് നടക്കും. ഇതിന് മഹീന്ദ്ര ഥാർ അർമദ എന്നാണ് പേരിട്ടിരിക്കുന്നത്. 5-ഡോർ എസ്‌യുവി മൂന്ന് എഞ്ചിനുകളുമായാണ് വരുന്നത് - 1.5 എൽ ഡീസൽ, 2.2 എൽ ഡീസൽ, 2.0 ലിറ്റർ പെട്രോൾ. ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബറിൽ വിൽപ്പനയ്‌ക്കെത്തും. മൂന്ന് നിരകളുള്ള എസ്‌യുവി അൽപ്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും പുതിയ ചില സവിശേഷതകളുമായാണ് വരുന്നത്.

Advertisment