Advertisment

പകർച്ചവ്യാധികൾ പടരുമ്പോൾ, രോഗം വരാതെ സൂക്ഷിക്കലാണ് ആരോഗ്യ ജാഗ്രത.യു ജി എസ് സൗജന്യമെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

യുജിഎസ് ഗ്രൂപ്പ് എം.ഡി.അജിത് പാലാട്ട് അധ്യക്ഷനായി. കൃഷിയിലും ആരോഗ്യ പരിചരണത്തിലും സ്വയം പര്യാപ്തത നേടുമ്പോഴാണ് സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ളവ ഒരുപരിധിവരെ നമുക്ക് ചെറുക്കാൻ കഴിയൂ.

author-image
സമദ് കല്ലടിക്കോട്
Updated On
New Update
r6788765678

പാലക്കാട്  :അഹല്യ ഡയബറ്റിസ് ഹോസ്പിറ്റൽ,അഹല്യ ബ്ലഡ് ബാങ്ക്,അഹല്യ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ,അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ കല്ലടിക്കോട് ബ്രാഞ്ച് മൂന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഗാ  മെഡിക്കല്‍ ക്യാമ്പ് നടത്തി.കല്ലടിക്കോട് സനാന ഓഡിറ്റോറിയത്തിൽ നടന്ന  ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisment

യുജിഎസ് ഗ്രൂപ്പ് എം.ഡി.അജിത് പാലാട്ട് അധ്യക്ഷനായി. കൃഷിയിലും ആരോഗ്യ പരിചരണത്തിലും സ്വയം പര്യാപ്തത നേടുമ്പോഴാണ് സാംക്രമിക രോഗങ്ങൾ ഉൾപ്പടെയുള്ളവ ഒരുപരിധിവരെ നമുക്ക് ചെറുക്കാൻ കഴിയൂ.ഒരു ധനകാര്യ സ്ഥാപനം സുതാര്യതയും വിശ്വാസതയും കൈമുതലാക്കി പ്രവർത്തിക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി,മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് മാതൃകാപരമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.

പ്രമേഹ പരിശോധന,ബ്ലഡ് പ്രഷർ പരിശോധന,ഡയറ്റ് കൗൺസിലിംഗ് വിദഗ്ധ ഡോക്ടർമാരുടെ വൈദ്യ പരിശോധന എന്നിവ ക്യാമ്പിൽ സൗജന്യമായിരുന്നു.കൂടാതെ രക്തദാന ക്യാമ്പ് നടത്തി.നേത്രദാനം മഹാദാനം,എന്ന നേത്ര പരിശോധന ക്യാമ്പിൽ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാർ സേവനം നൽകി. ഗ്രാമപഞ്ചായത്ത് അംഗം കെ സി ഗിരീഷ്,ശ്യാം കുമാർ.കെ,ബ്രാഞ്ച് മാനേജർ മണികണ്ഠൻ,സോനു ശിവൻ,സെയിൽസ് മാനേജർ ശാസ്താപ്രസാദ്, മാർക്കറ്റിംഗ് വിഭാഗം ഷമീർ അലി,യുജിഎസ് വിവിധ ബ്രാഞ്ച് മാനേജർമാർ, യുജിഎസ് സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 200 ലേറെ രോഗികൾ ക്യാമ്പിന്റെ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

Advertisment