Advertisment

വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി

ട്രെക്കിങ് നടക്കുന്ന 40 സ്ഥലങ്ങളിൽ 12 കഠിനമായ പാതകളാണ്. കോയമ്പത്തൂർ ജില്ലയിൽ ആനമല കടുവ സംരക്ഷണ കേന്ദ്രം, മാനാംപള്ളി, മേട്ടുപ്പാളയം, പറളിയാർ എന്നിവിടങ്ങൾ ലളിതമായ യാത്രാമാർഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

New Update
rtyuiuytrertyuidfgh

കോയമ്പത്തൂർ ;വനം വകുപ്പ് നേരിട്ടു നടത്തുന്ന ട്രെക്കിങ് പദ്ധതിക്ക് തുടക്കമായി.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്രെക്കിങ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെന്നൈയിൽ നിർവഹിച്ചു. ഇതിനു മുൻപ് മലകയറ്റത്തിനു വനം വകുപ്പ് അനുവാദം നൽകിയിട്ടുണ്ടെങ്കിലും വകുപ്പ് തന്നെ നിരക്ക് പ്രഖ്യാപിച്ച് വരുമാനം വർധിപ്പിക്കാൻ തുടങ്ങിയ പദ്ധതിക്ക് ഇപ്പോഴാണ് സർക്കാർ പിന്തുണ ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 40 സ്ഥലങ്ങളിലാണ് ട്രെക്കിങ് നടത്താൻ സാധിക്കുക. 

Advertisment

കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ ഉപയോഗിക്കാവുന്ന ചെറിയ മലകയറ്റം മുതൽ കുത്തനെയുള്ള പാതകളും ദുർഘടമായ വഴികളും നിറഞ്ഞ മലകയറ്റം വരെയുണ്ട്. ദൂരത്തിനും സമയത്തിനും അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും. ഓൺലൈനിൽ കാണുന്ന നിരക്കിനൊപ്പം 5% ജിഎസ്ടിയും അടയ്ക്കണം. ട്രെക്കിങ് നടക്കുന്ന 40 സ്ഥലങ്ങളിൽ 12 കഠിനമായ പാതകളാണ്. കോയമ്പത്തൂർ ജില്ലയിൽ ആനമല കടുവ സംരക്ഷണ കേന്ദ്രം, മാനാംപള്ളി, മേട്ടുപ്പാളയം, പറളിയാർ എന്നിവിടങ്ങൾ ലളിതമായ യാത്രാമാർഗങ്ങളായി കണ്ടെത്തിയിട്ടുണ്ട്. വെള്ളിങ്കിരി, ചേമ്പുക്കര - പെരുമാൾ മുടി, ടോപ് സ്ലിപ് എന്നിവിടങ്ങൾ കഠിനമായ പാതകളാണ്. 

ഇതിൽ കോയമ്പത്തൂരിൽ മാത്രം ഏഴ് സ്ഥലങ്ങളാണ് ട്രെക്കിങ് നടത്താൻ തിരഞ്ഞെടുത്തത്. ഓൺലൈൻ വഴി മാത്രമാണു  ബുക്കിങ്. ഈസി, മോഡറേറ്റ്, ടഫ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലുള്ള  ട്രെക്കിങ് തിരഞ്ഞെടുക്കാം. (സാധാരണ മലകയറ്റം മുതൽ കഠിനമായ മലകയറ്റം വരെ). www.trektamilnadu.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ദൂരം, ഉയരം, നിരക്ക്, മല കയറുമ്പോൾ ഉപയോഗിക്കേണ്ട വസ്ത്രങ്ങൾ, ഭക്ഷണ രീതികൾ, കാണേണ്ട സ്ഥലങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിഡിയോ അടക്കം മലകയറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.

Advertisment