Advertisment

മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കേറുന്നു

ഭ്രമരം വ്യൂ പോയിന്റില്‍ ഇതുവരെ കാണാത്ത തിരക്കാണ്. കാന്തല്ലൂര്‍ ടൗണില്‍നിന്ന് ഇവിടെയെത്തുന്ന റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

New Update
ertyuiopoiuytertyuiop[

മലമുകളില്‍ മഴ പെയ്തതിനാല്‍ കച്ചാരം വെള്ളച്ചാട്ടം, ഇരച്ചില്‍പാറ വെള്ളച്ചാട്ടം, കരിമുട്ടി വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഭ്രമരം വ്യൂ പോയിന്റില്‍ ഇതുവരെ കാണാത്ത തിരക്കാണ്. കാന്തല്ലൂര്‍ ടൗണില്‍നിന്ന് ഇവിടെയെത്തുന്ന റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

Advertisment

 മുനിയറകളാല്‍ സമ്പന്നമായ മുരുകന്‍മലയിലേക്കുള്ള ജീപ്പ് ട്രക്കിങ് ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കും.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ സഞ്ചാരികള്‍ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ എത്തുമെന്ന് ഉറപ്പ്.

സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസിക്കാന്‍ ഒട്ടേറെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ടെന്റുകളും മണ്‍വീടുകളും ലോഡ്ജുകളും ഉണ്ട്. പക്ഷേ, സഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കാനോ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള ദിശാസൂചകങ്ങളോ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

tourist-rush-in-kanthalloor-idukki
Advertisment