Advertisment

നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി

വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ലെന്നത് അതേപടി തുടരും.

New Update
kiuytrtyuiuytyuio

 വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്.

Advertisment

വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും ഇ-പാസുകള്‍ ആവശ്യമില്ലെന്നത് അതേപടി തുടരും.

ഇ-പാസ് ലഭ്യമാക്കുന്നതിന് എല്ലാ ചെക്‌പോസ്റ്റുകളിലും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ചെക്പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വാഹനരേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.

എല്ലാ ചെക്‌പോസ്റ്റുകളിലും കര്‍ശനപരിശോധന തുടരുമെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടത്ത് കൂടിയ പശ്ചാത്തലത്തില്‍ക്കൂടിയാണിതെന്നും സഹകരണം തുടരണമെന്നും പോലീസ് പറഞ്ഞു.

tourist-e-pass-to-enter-ooty-and-kodaikanal
Advertisment