Advertisment

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ "ഒരുമിച്ച് ഓണം" സെപ്റ്റംബർ 7-ന്

ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
tyhgfdsertyuiyutr

ഡിട്രോയിറ്റ്: പ്രവർത്തന പന്ഥാവിൽ അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള  മിഷിഗണിലെ കലാസാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം "ഒരുമിച്ച് ഓണം" സെപ്റ്റംബർ 7-ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ സ്റ്റെർലിങ് ഹൈറ്റ്സിലുള്ള ഹെൻറി ഫോർഡ് II ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെടും.

Advertisment

കേരള ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ കെ സി കിച്ചൻ (കേരള ക്ലബ്ബ് കിച്ചൻ) പാകം ചെയ്യുന്ന കൂടുതൽ സ്വാദിഷ്ടവും ആസ്വാദ്യകരവുമായ ഓണസദ്യയെ തുടർന്ന് ഡിട്രോയിറ്റിലെ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും.

മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് ഓണത്തിന്റെ നവ്യാനുഭവം സമ്മാനിക്കാൻ കേരള ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾക്ക് സാധിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഓരോ വർഷവും ഓണാഘോഷത്തിന് എത്തുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധന. ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Advertisment