മറവിരോഗം ഒരു വലിയ ആരോഗ്യ പ്രശ്നമാണ്. ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രോഗ്രസീവ് ന്യൂറോഡിജെനറേറ്റീവ് രോഗമാണത്. രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, പ്രാരംഭ രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ന്യൂറോ ഡീജനറേറ്റീവ് രോഗമായ ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്.
പോഷക സമ്പുഷ്ടമായ വിവിധ നട്സുകൾ തലച്ചോറിൻ്റെ ആരോഗ്യത്ത മെച്ചപ്പെടുത്തുന്നു. പതിവായി നട്സ് കഴിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായവർ പതിവായി നട്സ് കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഡിമെൻഷ്യ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ഥിരമായ ശാരീരിക വ്യായാമങ്ങളും മതിയായ ഉറക്കവും ഉൾപ്പെട്ട ആരോഗ്യകരമായ ജീവിതശൈലിയും ഡിമെൻഷ്യ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. നട്സ് കഴിക്കുന്നവർക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. മിതമായ അളവിൽ ദിവസവും നട്‌സ് കഴിക്കുന്നവരിൽ അപകടസാധ്യത കുറയുന്നു. കശുവണ്ടി, ബദാം എന്നിവ കൂടുതൽ ആരോഗ്യകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.