Advertisment

സാങ്കേതിക സർവകലാശാല സ്റ്റാർട്ടപ്പ് സെല്ലും ഐ.പി.ആർ കേന്ദ്രവും ആരംഭിക്കുന്നു

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയാകും. ജൂൺ 19 ന് മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യവസായികൾ, സംരംഭകർ എൻജിനീയറിംഗ് കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.

New Update
rtyuuytrtyuuytyu

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സംരംഭകത്വ കഴിവുകൾ വളർത്തുക, സംരംഭകരാകാൻ പ്രോത്സാഹിപ്പിക്കുക, ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് കൂടുതൽ അവബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക സർവകലാശാല സ്റ്റാർട്ടപ്പ് സെല്ലും ഐ.പി.ആർ കേന്ദ്രവും ആരംഭിക്കുന്നു.

Advertisment

 ഈ സംരംഭങ്ങളുടെ ഉദ്‌ഘാടനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും വ്യവസായമന്ത്രി പി രാജീവും നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷയാകും. ജൂൺ 19 ന് മസ്‌ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യവസായികൾ, സംരംഭകർ എൻജിനീയറിംഗ് കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചു വിദ്യാർത്ഥികൾക്കായി സ്റ്റാർട്ടപ്പിനെക്കുറിച്ചും ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള ക്ലാസുകളും ഐഡിയ പിച്ചിങ് മത്സരവും നടക്കും.

ചടങ്ങിൽ വൈസ് ചാൻസിലർ ഡോ സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐ എ എസ്, സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഒ അനൂപ് പി അംബിക, സിൻഡിക്കേറ്റ് അംഗങ്ങൾ, സർവകലാശാല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

technical-university-starts
Advertisment