Advertisment

തിരുവനന്തപുരം ഫിലിം സൊസൈറ്റി,സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലും അഭിനയക്കളരിയുംആഗസ്റ്റ് 16 മുതൽ. പുസ്തക പ്രകാശനം,സാഹിത്യോത്സവം അവാർഡ് വിതരണം മേളയുടെ ഭാഗമായി നടക്കും

ഷോർട്ട്  ഫിലിം ഫെസ്റ്റിവലും അഭിനയക്കളരിയും ഓഗസ്റ്റ് 16,17,18 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

author-image
സമദ് കല്ലടിക്കോട്
Updated On
New Update
es6u7iuytrertyuytrty

തിരുവനന്തപുരം: ഇന്ത്യൻ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ഷോർട്ട്  ഫിലിം ഫെസ്റ്റിവലും അഭിനയക്കളരിയും ഓഗസ്റ്റ് 16,17,18 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisment

തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാൾ,കേരള സർക്കാർ ഭാരത് ഭവൻ എന്നിവിടങ്ങളിൽ വെച്ചാണ് ഫെസ്റ്റിവൽ.മലയാള സിനിമയിലെ  യുവ സംവിധായിക അനു കുരിശിങ്കൽ ആണ്  ഫെസ്റ്റിവൽ പ്രോഗ്രാം ഡയറക്ടർ.വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024 ചലച്ചിത്ര മേളയുടെ ആദ്യഘട്ടമായി ഒരു മണിക്കൂറിൽ താഴെയുള്ള ഷോർട് ഫിലിം ഫെസ്റ്റിവൽ ആണ് ആദ്യം സംഘടിപ്പിച്ചിരിക്കുന്നത്.

വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര പ്രവർത്തക വെൽഫെയർ സഹകരണ സംഘം,സിനി ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ,റൈട്ടേഴ്സ് അസോസിയേഷൻ,ഫേസ്ബുക് കൂട്ടായ്മ,സിനിമ നിർമാണ കമ്പനികളായ കെ കെ ഫിലിം കമ്പനി,എൽ വി സ്റ്റുഡിയോസ്,സൂര്യചന്ദ്ര പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് മേള നടത്തും.
ഷോർട് ഫിലിം മത്സരവിജയികൾക്ക് മെമൻ്റോ,പ്രശംസാപത്രം, ക്യാഷ് അവാർഡ് എന്നിവ സമ്മാനിക്കും.ഫെസ്റ്റിവലിന്റെ ഭാഗമായി ഓഗസ്റ്റ് 16 നു മാജിക്‌  മിറർ' എന്നപേരിൽ ഏകദിന സിനിമാ ആക്ടിങ് വർക്ക്ഷോപ്പ്ഓഗസ്റ്റ് 17,18 തീയതികളിൽ ഷോർട്ഫിലിം പ്രദർശനം,പുസ്തക പ്രകാശനം,സാഹിത്യോത്സവം എന്നിവയും സമാപന ദിവസം അവാർഡ് വിതരണവുമാണ് നടക്കുക.

മേളയിൽ മൂന്നു വിഭാഗങ്ങളിലായി ഷോർട്ട്ഫിലിം (ജനറൽ വനിത/കുട്ടികൾ), ഡോക്യുമെന്ററി,മ്യൂസിക്കൽ ആൽബം തുടങ്ങിയ മത്സര വിഭാഗങ്ങളും,കൂടാതെ വി ഐ എഫ് കെ 2024 വിഷന്റെ ഭാഗമായി ദൃശ്യ മാധ്യമ പ്രവർത്തകർക്ക് സോഷ്യൽ ജസ്റ്റിസ് അവാർഡ്,സ്കൂൾ കുട്ടികളിൽ സാമൂഹിക അവബോധം വളർത്താനായി കേരളത്തിലെ സ്കൂളുകൾ നിർമ്മിച്ച സിനിമകൾക്ക് 'സർഗ്ഗചിത്ര'പുരസ്കാരം,വി ഐ എഫ് എഫ് കെ ഫോനിക്സ് അവാർഡ് തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനം ഉൾപ്പെടെ നൽകുന്നതാണ്.
മത്സരത്തിൽ ഷോർട് ഫിലിം സമർപ്പിക്കാൻ താല്പര്യമുള്ളവർ 7306175006,8848276605 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.ഫെസ്റ്റിവൽ ചെയർമാൻ ചന്ദ്രശേഖർ, സെക്രട്ടറി കൃഷ്ണകുമാർ, പ്രോഗ്രാം ഡയറക്ടർ അനു കുരിശിങ്കൽ, കോർഡിനേറ്റർ ആശ നായർ,ഷാജി.എൻ,രാജേഷ് ബാലരാമപുരം,നിധിൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment