Advertisment

ശിക്കാര ബോട്ടുകളുടെയും മറ്റു ചെറുവള്ളങ്ങളുടെയും സര്‍വീസ് ഇനിയൊരു അറിപ്പുണ്ടാവുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടര്‍

കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് ശിക്കാര ഉള്‍പ്പെടെയുള്ള ബോട്ട് സര്‍വീസുകള്‍ നിരോധിച്ചത്. ചൊവ്വാഴ്ച മാത്രം 100.04 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
sertyuioiuytrtyui

ലപ്പുഴ ജില്ലയിലെ വിവിധ ജലപാതകളില്‍ ശിക്കാര ബോട്ടുകളുടെയും മറ്റു ചെറുവള്ളങ്ങളുടെയും സര്‍വീസ് ഇനിയൊരു അറിപ്പുണ്ടാവുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ജില്ലയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Advertisment

ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് മേധാവി, ഡിടിപിസി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് ശിക്കാര ഉള്‍പ്പെടെയുള്ള ബോട്ട് സര്‍വീസുകള്‍ നിരോധിച്ചത്. ചൊവ്വാഴ്ച മാത്രം 100.04 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shikara-boat-ride-banned
Advertisment