Advertisment

രക്തചംക്രമണം മെച്ചപ്പെടുത്താൻ ദിവസേന എള്ള് കഴിക്കാം

എള്ളിൽ അടങ്ങിയിരിക്കുന്ന സമ്പന്നമായ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളർച്ച വേ​ഗത്തിലാക്കുകയും മുടിയുടെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. തലയോട്ടിക്ക് ഈർപ്പം നൽകാനും രക്തചംക്രമണം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു.

New Update
r56rtyu

എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരുകളും അപൂരിത ഫാറ്റി ആസിഡും ഉള്ളതിനാൽ മലബന്ധം അകറ്റുന്നതിന് എള്ള് സഹായകമാണ്. മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഓരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും.

Advertisment

എള്ളിൽ അടങ്ങിയിരിക്കുന്ന സമ്പന്നമായ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളർച്ച വേ​ഗത്തിലാക്കുകയും മുടിയുടെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. തലയോട്ടിക്ക് ഈർപ്പം നൽകാനും രക്തചംക്രമണം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു. എള്ളിൽ കഴിക്കുന്നത് പല്ലിൻ്റെ ഫലകം നീക്കം ചെയ്യാനും വായുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 

എള്ളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്താതിമർദ്ദം തടയാൻ സഹായിക്കുന്നു. പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും എള്ളെണ്ണയിൽ അടങ്ങിയിരിക്കുന്ന സെസാമിൻ സംയുക്തവും രക്തസമ്മർദ്ദത്തിൻ്റെ അളവ് നിയന്ത്രിക്കുന്നു. എല്ലുകളെ ബലപ്പെടുത്തുന്ന കാൽസ്യവും സിങ്കും കറുത്ത എള്ളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

എള്ളിൽ ആന്റി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. അത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ കുറയ്ക്കുകയും യുവത്വമുള്ള ചർമ്മം നൽകുകയും ചെയ്യുന്നു. എള്ളിൽ പതിവായി കഴിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. അവആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ്.

Advertisment