രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ, അക്കൗണ്ട് ഉടമകൾക്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ നെറ്റ് ബാങ്കിംഗ് ആരംഭിക്കാനുള്ള അവസരം നൽകുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ചോ ലാപ്ടോപ്പുകൾ വഴിയോ വീട്ടിലിരുന്നു തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് സൗകര്യം ആക്ടിവേറ്റ് ചെയ്യാം.
എസ്ബിഐ നെറ്റ് ബാങ്കിംഗ് രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, മണി ട്രാൻസ്ഫർ, എടിഎം കാർഡ് ആക്ടിവേഷൻ, ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യൽ, ചെക്ക്ബുക്കിനായി റിക്വസ്റ്റ് ചെയ്യൽ തുടങ്ങി നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയും.
എളുപ്പത്തിൽ എസ്ബിഐ നെറ്റ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യുംവിധം
ആദ്യം എസ്ബിഐ വെബ്‌സൈറ്റ് സന്ദർശിക്കുക -https://retail.onlinesbi.sbi/retail/login.htm.
പേഴ്‌സണൽ ബാങ്കിംഗ്' സെക്ഷൻ സെലക്ട് ചെയ്യുക
തുടരുക എന്നതില്‍ ക്ലിക് ചെയ്യുക
.
എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗിന്റെ സേവന നിബന്ധനകൾ (നിബന്ധനകളും വ്യവസ്ഥകളും) സെലക്ട് ചെയ്യുക
ന്യൂ യൂസറിൽ ക്ലിക് ചെയ്യുക
ന്യൂ യൂസർ രജിസ്‌ട്രേഷൻ സെലക്ട് ചെയ്യുക
വിശദാംശങ്ങൾ നൽകുക -- എസ്ബിഐ അക്കൗണ്ട് നമ്പർ, സിഐഎഫ് നമ്പർ, ബ്രാഞ്ച് കോഡ്, രാജ്യം, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, രജിസ്‌ട്രേഷൻ പേജിൽ ഒരു ക്യാപ്ച കോഡ് എന്നിവ നൽകുക
ഫുൾ ട്രാൻസാക്ഷൻ റൈറ്റ് സെലക്ട് ചെയ്യുക
സമ്മതിക്കുന്നു എന്നത് ക്ലിക് ചെയ്തതിനു ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക് ചെയ്യുക
'നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി 'കൺഫേം ക്ലിക്ക് ചെയ്യുക
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ, എടിഎം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ കാണിക്കും
എടിഎം കാർഡ് ഉണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് എടിഎം കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കുക.
എസ്ബിഐ എടിഎം കാർഡ് ഉപയോഗിച്ച് മാത്രമേ നെറ്റ് ബാങ്കിംഗിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയുകയുള്ളൂ., അല്ലാത്തപക്ഷം, നെറ്റ് ബാങ്കിംഗ് രജിസ്‌ട്രേഷനായി നിങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കണം.