ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് കാത്തിരിക്കുന്ന വാർത്ത. സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ ഒക്ടോബർ 25ന് പുറത്തിറങ്ങിയേക്കും എന്നാണ് കൊറിയന്‍ മാധ്യമമായ എഫ്എന്‍ന്യൂസിന്‍റെ റിപ്പോർട്ട്. സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് ഈ മോഡലിന് പേര്.
ആദ്യഘട്ടത്തില്‍ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോണ്‍ ലഭ്യമാവുക. ദക്ഷിണ കൊറിയയില്‍ ഒക്ടോബർ 25ന് ഫോണ്‍ എത്തും എന്നാണ് എഫ്എന്‍ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2200 ഡോളർ അഥവാ 1,85,000 രൂപയിലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ട്. സാംസങ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് അഭ്യൂഹങ്ങള്‍.
6.5 ഇഞ്ച് എക്സ്‍ടേണല്‍ ഡിസ്പ്ലെയും 8 ഇഞ്ച് ഇന്‍റേണല്‍ ഡിസ്പ്ലെയുമാണ് സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷനില്‍ വരിക. കറുത്ത നിറത്തില്‍ വരുന്ന ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാകും എന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. വെറും 10 എംഎം മാത്രമായിരിക്കും ഇതിന്‍റെ കട്ടി. മുമ്പിറങ്ങിയ ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ കട്ടി 121 മില്ലിമീറ്ററായിരുന്നു.