Advertisment

ഇന്ത്യയില്‍ ഗ്യാലക്‌സി എസ്24 എഫ് ലോഞ്ച് ചെയ്ത് സാംസങ്; പ്രീ ബുക്കിംഗില്‍ കിടിലന്‍ ഓഫറുകള്‍

എഐ അടിസ്ഥാനമാക്കിയുള്ള പ്രോവിഷ്വല്‍ എഞ്ചിന്‍, ഉപഭോക്താക്കളെ കൂടുതല്‍ ക്രിയേറ്റീവ് ആക്കുന്ന എഐയുടെ ഫോട്ടോ അസിസ്റ്റ് ഫീച്ചറുകളോടുകൂടിയ നൂതന ക്യാമറ സെറ്റ് അപ്പ് തുടങ്ങിയ സവിശേഷതകളുമായാണ് ഗ്യാലക്‌സി എസ്24 എഫ്ഇ എത്തുന്നത്.

New Update
tyukjhgtyu9

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഗ്യാലക്‌സി എഐ ഇക്കോസിസ്റ്റത്തിലെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി എസ്24 എഫ്ഇയുടെ ലോഞ്ചിംഗ് പ്രഖ്യാപിച്ചു. കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം മൊബൈല്‍ എക്‌സ്പീരിയന്‍സ് ഉറപ്പാക്കുന്നതാണ് സാംസങിന്റെ പുതിയ ലോഞ്ചിംഗ് പ്രഖ്യാപനം.

Advertisment

 എഐ അടിസ്ഥാനമാക്കിയുള്ള പ്രോവിഷ്വല്‍ എഞ്ചിന്‍, ഉപഭോക്താക്കളെ കൂടുതല്‍ ക്രിയേറ്റീവ് ആക്കുന്ന എഐയുടെ ഫോട്ടോ അസിസ്റ്റ് ഫീച്ചറുകളോടുകൂടിയ നൂതന ക്യാമറ സെറ്റ് അപ്പ് തുടങ്ങിയ സവിശേഷതകളുമായാണ് ഗ്യാലക്‌സി എസ്24 എഫ്ഇ എത്തുന്നത്. 6.7 ഇഞ്ച് 1 ഡയനാമിക് അമോള്‍ഡ് 2ഃ ഡിസ്‌പ്ലേ, 4700 എംഎഎച്ച് ബാറ്ററി, എക്‌സിനോസ് 2400 സീരീസ് ചിപ്‌സെറ്റിന്റെ കരുത്ത് എന്നീ ഫീച്ചറുകള്‍ കൂടി ഒപ്പം ചേരുമ്പോള്‍ ഗെയിമിംഗിനും ഗ്യാലക്‌സി എസ്24 എഫ്ഇ ഒരു മികച്ച തെരഞ്ഞെടുപ്പാകുന്നു. കമ്യൂണിക്കേഷന്‍, പ്രൊഡക്ടിവിറ്റി, ക്രിയേറ്റിവിറ്റി തുടങ്ങിയ മെച്ചപ്പെടുത്തുന്നതിനായി പ്രീമിയം ഗ്യാലക്‌സി എഐ ടൂളുകളാണ് ഗ്യാലക്‌സി എസ്24 എഫ്ഇയിലുള്ളത്. മികവുറ്റ ഡിസൈനും റോബസ്റ്റ് സാംസങ് ക്‌നോക്‌സ് സെക്യൂരിറ്റിയും ഡിവൈസിനെ കൂടുതല്‍ ആകര്‍ഷകവും വിശ്വസനീയവുമാക്കുന്നു.

 എഐ കരുത്തോടുകൂടിയ ക്യാമറയും എഡിറ്റിംഗും

 50 എംപി വൈഡ് ലെന്‍സ്, 3 മടങ്ങ് ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള 8 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയോടെ പ്രീമിയം ക്യാമറ സെറ്റ് അപ്പാണ് ഗ്യാലക്‌സി എസ്24 എഫി ഉറപ്പുനല്‍കുന്നത്. ഇരു ലെന്‍സുകളും ഒപ്റ്റിക്കല് ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. ഇതൊടൊപ്പം 12 എംപി അള്‍ട്ര വൈഡ് ലെന്‍സും 10 എംപി സെല്‍ഫി ക്യാമറയുമുണ്ട്.

 എഫ് സീരീസില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പ്രൊവിഷ്വല്‍ എഞ്ചിന്‍ ഫീച്ചറുകളിലൂടെ ഏറ്റവും മികച്ച ഫോട്ടോഗ്രഫി, വീഡിയോഗ്രഫി സാധ്യമാകും.

 ●      കുറഞ്ഞ പ്രകാശത്തിലും മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നതിനുള്ള എഐ ഇമേജ് സിഗ്നല്‍ പ്രൊസസിംഗോകടജ)ടുകൂടിയ നൈറ്റോഗ്രഫി  മനോഹരമായ രാത്രി ചിത്രങ്ങള്‍ പകര്‍ത്തുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു.

●      2x സൂം ലെവല്‍ മുതല്‍ ഒപ്റ്റിക്കല്‍ 3x സൂം വരെ ഒപ്റ്റിക്കല്‍ ക്വാളിറ്റി ഉറപ്പാക്കുന്നതിനായി വൈഡ് ക്യാമറയുടെ 50എംപി അഡാപ്റ്റീവ് പിക്‌സല്‍ സെന്‍സറിന് സാധിക്കുന്നു. ഡിജിറ്റല്‍ സൂം ലെങ്തുകള്‍ക്കിടയിലെ ദൂരത്തില്‍ മികച്ച ഇമേജ് ക്വാളിറ്റി നല്‍കുവാന്‍ എഐ സൂമിനും സാധിക്കുന്നു.

●      സൂപ്പര്‍ ഹൈ ഡയനാമിക് റേഞ്ചില്‍ (എച്ച്ഡിആര്‍) സീനുകള്‍ തിരിച്ചറിയുവാനും നിറങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ഒബ്ജക്ട് അവയര്‍ എഞ്ചിന്‍ സഹായിക്കുന്നു. ഇതുവഴി ജീവനുള്ളതിന് സമാനമായ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താം.

 പകര്‍ത്തിക്കഴിഞ്ഞ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യുമ്പോള്‍ ഫോട്ടോ അസിസ്റ്റ് ഫീച്ചറുകളിലൂടെ കിടില്‍ ഐഡിയകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും.

 ●      ജെനറേറ്റീവ് എഡിറ്റിലൂടെ ഒബ്ജക്ട് മൂവിംഗ്, റിമൂവിംഗ് എന്നിവ സാധ്യമാണ്.

●      പോര്‍ട്രയിറ്റ് സ്റ്റുഡിയോയിലൂടെ സെല്‍ഫികള്‍ കാര്‍ട്ടൂണ്‍, കോമിക്, വാട്ടര്‍കളര്‍ പെയിന്റിംഗ്, സ്‌കെച്ച് തുടങ്ങിയവയിലേക്ക് റീഇമേജ് ചെയ്യുവാന്‍ സാധിക്കും.

●      റിഫ്ളക്ഷന്‍ പോലുള്ള അനാവശ്യ കാര്യങ്ങളെ ഒറ്റ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ നീക്കം ചെയ്യുവാന്‍ എഡിറ്റ് സജഷന്‍സ് സഹായിക്കും.

●      ഇന്‍സ്റ്റന്റ് സ്ലോ മോയിലൂടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓരോ നിമിഷങ്ങളും മനോഹരങ്ങളായ സ്നാപ്പുകളാക്കി മാറ്റാം.

 കരുത്തുള്ള പ്രകടനം

 ശക്തമായ എക്സിനോസ് 2400 സീരീസ് ചിപ്സെറ്റ് റേ ട്രേസിംഗ് പോലുള്ള നവീന ഫീച്ചറുകളോടുകൂടി ഏറ്റവും മികച്ച ഗെയിമിംഗ് എക്സ്പീരിയന്‍സ് തന്നെ ഉറപ്പുനല്‍കുന്നു.ദീര്‍ഘനേരം നീളുന്ന മികച്ച പെര്‍ഫോമന്‍സ് നിലനിര്‍ത്തുന്നതിനായി 1.1x ലാര്‍ജര്‍ വേപര്‍ ചേമ്പര്‍ കൂളിംഗ് മെച്ചപ്പെടുത്തുന്നു.

*ദീര്‍ഘ സമയം ആശങ്കകളില്ലാതെ ഗെയിമിംഗ് തുടരുന്നതിനായി 4700എംഎഎച്ച് ബാറ്ററി കരുത്തില്‍ സാധിക്കുന്നു.

 ●  120 Hz റീഫ്രഷ് റേറ്റില്‍ കിടിലന്‍ വ്യൂവിംഗ് എക്സ്പീരിയന്‍സിനായി 6.7 ഇഞ്ച് അഡാപ്റ്റീവ് ഡയനാമിക് അമോള്‍ഡ് 2x ഡിസ്പ്ലേ. എഫ്ഇ സീരീസുകളിലെ ഏറ്റവും വലിയ ഡിസ്പ്ലേ.

●      വിഷന്‍ ബൂസ്റ്റര്‍ സൂര്യപ്രകാശത്തില്‍ പോലും വ്യക്തവും സൗകര്യപ്രദവുമായ ഗെയിമിംഗിനായി നിറവും ദൃശ്യതീവ്രതയും ഒപ്റ്റിമൈസ് ചെയ്യുന്നു

 

ഗ്യാലക്സിഎഐഅനുഭവം

 ഗ്യാലക്സി എസ്24 എഫ്ഇയു ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്. ജോലി മെച്ചപ്പെടുത്താന്‍, കമ്യൂണിക്കേഷന്‍ എളുപ്പത്തിലാക്കുവാന്‍, കണക്ടിവിറ്റി ഉയര്‍ത്തുവാന്‍ എന്നിങ്ങനെ സാധ്യതകളുടെ പുതിയ വാതായനമാണ് എസ്24 എഫ്ഇയിലെ ഗ്യാലക്സി എഐ വാഗ്ദാനം ചെയ്യുന്നത്.

 ●      ഗൂഗിളുമായി ചേര്‍ന്നുള്ള സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചറിലൂടെ ഹോമില്‍ ലോങ് പ്രസ് ചെയ്ത് ഒരു സര്‍ക്കിള്‍ വരയ്ക്കുന്നതോടെ ഇന്‍സ്റ്റന്റ് സെര്‍ച്ച് റിസര്‍ട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുന്നു.

●      ഓഫ്ലൈനില്‍ ആയിരിക്കുമ്പോഴും ഇന്‍ പേര്‍സണ്‍ കോണ്‍വര്‍സേഷനുകളും, ലക്ചറുകളും, മറ്റേത് പ്രസന്റേഷനുകളും തത്സമയം ട്രാന്‍സ്ലേറ്റ് ചെയ്യുവാന്‍ ഇന്റര്‍പ്രട്ടറിലൂടെ സാധിക്കും.

●      ലൈവ് ട്രാന്‍സലേറ്റിലൂടെ ഫോണ്‍ കോളിലെ ഭാഷാ തടസ്സങ്ങള്‍ മറികടക്കാം.

●      ഇ മെയിലിനും സോഷ്യല്‍ മീഡിയ ആപ്പുകളിലും ലളിതമായ കീവേര്‍ഡ്സ് നല്‍കിക്കൊണ്ട് ആവശ്യമായ ടെക്സ്റ്റ് ജനറേറ്റ് ചെയ്യുവാന്‍ സാംസങ് കീ ബോര്‍ഡിലെ കംപോസര്‍സഹായിക്കും

●      നോട്ട് അസിസ്റ്റിലൂടെ നോട്ട് എഴുത്തും ട്രാന്‍സലേഷനും എളുപ്പമാകും. സാംസങ് നോട്ട്‌സില്‍ ഉപഭോക്താക്കള്‍ക്ക് ട്രാന്‍സ്‌ക്രിപ്ഷന്‍, ട്രാന്‍സലേഷന്‍, വോയ്‌സ് റെക്കോര്‍ഡുകളുടെ സമ്മറൈസിംഗ് എന്നിവ നേരിട്ട് ചെയ്യാം. പിഡിഎഫ് ഫയലുകളും ട്രാന്‍സലേറ്റ് ചെയ്യുവാനും പിഡിഎഫ് ഓവര്‍ലേ ട്രാന്‍സലേഷനിലൂടെ ഓവര്‍ലെയ്ഡ് ചെയ്യുവാനുമാകും.

 സാംസങ് ഗ്യാലക്‌സി ഇക്കോസിസ്റ്റം

 വേഗത്തിലും അനായാസവുമായ ഫയലുകളുടെ കൈമാറ്റം, കൂടുതല്‍ ക്രിയേറ്റിവിറ്റി തുടങ്ങി ഒട്ടേറെ ഫീച്ചറുകള്‍ ഗ്യാലക്‌സി എഐയിലൂടെ എസ്24 എഫ്ഇയില്‍ സാധ്യമാകുന്നു. ഗ്യാലക്‌സി ക്‌നോക്‌സ് മള്‍ട്ടി ലെയര്‍ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമിലൂടെ എന്‍ഡ് ടു എന്‍ഡ് സെക്യുര്‍ ഹാര്‍ഡ് വെയറും ഡാറ്റ സുരക്ഷും ഉറപ്പാക്കുന്നു.

 റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്, അലുമിനിയം, ഗ്ലാസ് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഡിവൈസിന്റെ ഇന്റേര്‍ണല്‍, എക്‌സ്റ്റേര്‍ണല്‍ ഭാഗങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഏഴ് ജനറേഷന്‍ ഒഎസ് അപ്‌ഗ്രേഡുകളും സാംസങ് ഉറപ്പുനല്‍കുന്നു.ബ്ലൂ, ഗ്രാഫൈറ്റ്, മിന്റ് നിറങ്ങളില്‍ ഗ്യാലക്‌സി എസ്24 എഫ്ഇ ലഭ്യമാകും. സാംസങ്.കോംമില്‍ നിന്നോ മുന്‍നിര റീട്ടെയില്‍ ഷോറൂമുകളില്‍ നിന്നോ ഉപഭോക്താക്കള്‍ക്ക് പ്രീ ബുക്കിംഗ് ചെയ്യാം.

Advertisment