Advertisment

റബ്ബർ വിലയിൽ ഉണർവ്

60 ശതമാനം ഡി.ആർ.സി.യുള്ള ലാറ്റക്സിന് 173 രൂപയാണ് വില. 75 വർഷത്തെ റബ്ബർവിപണിചരിത്രം പരിശോധിച്ചാൽ ഈ വിലമുന്നേറ്റത്തിന് പ്രത്യേകതയുണ്ട്. 

New Update
ertyuioiuytretyui

കോട്ടയം: റബ്ബർവിലയിൽ ഉണർവ്. മഴ താരതമ്യേന കുറഞ്ഞുനിൽക്കുന്ന തെക്കൻ ജില്ലകളിൽ ടാപ്പിങ് ഊർജിതമാക്കി കർഷകർ.60 ശതമാനം ഡി.ആർ.സി.യുള്ള ലാറ്റക്സിന് 173 രൂപയാണ് വില. 75 വർഷത്തെ റബ്ബർവിപണിചരിത്രം പരിശോധിച്ചാൽ ഈ വിലമുന്നേറ്റത്തിന് പ്രത്യേകതയുണ്ട്. 

Advertisment

1950-ൽ മൂന്ന് രൂപവരെയായിരുന്നു വില. അരനൂറ്റാണ്ട് വില 10 രൂപയിൽത്താഴെ നിന്നു. 1979-ലാണ് വില 10 രൂപയായത്. 2008-ലാണ് 100 രൂപ പിന്നിട്ടത്. ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും കർഷകർ ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബ്ബർ ബോർഡ് പറയുന്നുണ്ട്. ലാറ്റക്സിനും മികച്ചവിലയാണ് കിട്ടുന്നത്. അതും റെക്കോഡാണ്.

Advertisment