Advertisment

പാഷന്‍ ഫ്രൂട്ടിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, കരോട്ടിനോയ്ഡുകള്‍, പോളിഫിനോളുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നു.

New Update
dyytretyuy

മഞ്ഞനിറത്തിലെ കട്ടിയുള്ള പുറന്തോടോട് കൂടിയ പാഷന്‍ ഫ്രൂട്ട്  ഏറെ സ്വാദും പോഷകഗുണവും അടങ്ങിയ ഒന്നാണ്. എല്ലാ പഴവര്‍ഗങ്ങളും പ്രമേഹ രോഗികള്‍ക്ക് ഗുണകരമല്ല. എന്നാല്‍ ഈ പഴം പ്രമേഹത്തിന് നല്ല മരുന്നാണ്. ഇതിന്റെ ഇല കൊണ്ട് പ്രമേഹത്തിനുള്ള ഒറ്റമൂലി ഉണ്ടാക്കുകയും ചെയ്യാം. ഇതിന്റെ തളിരിലയും മൂത്തയിലയും ഒററമൂലിയ്ക്കായി ഉപയോഗിയ്ക്കാം. തളിരിലയെങ്കില്‍ 5 എണ്ണവും മൂത്തയിലയെങ്കില്‍ 3 എണ്ണവും ഉപയോഗിയ്ക്കാം.

Advertisment

ഇത് തയ്യാറാക്കാനും എളുപ്പമാണ്. ഒരു ലിറ്റര്‍ വെള്ളമെടുത്ത് ഇതിലേയ്ക്ക് ഈ ഇലകള്‍ കഴുകി ഇടുക. ഇത് കുറവ് തീയില്‍ തിളപ്പിയ്ക്കാം. ഈ വെള്ളം പിന്നീട് വാങ്ങി വയ്ക്കുക. ഈ വെള്ളം മൂന്നു ഭാഗങ്ങളാക്കി മാറ്റി ഒരുഭാഗം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. രണ്ടാമത്തേത് ഉച്ചക്ക് ഭക്ഷണം കഴിഞ്ഞും രാത്രി ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മൂന്നായി അടുത്ത വെള്ളവും കുടിയ്ക്കാം. ഇത് അടുപ്പിച്ച് ചെയ്താലും ദോഷം വരുന്നില്ല.

ഇതിന്റെ പഴവും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് 30 ആണ്. ഇത് കുറവാണ്. അതായത് രക്തത്തില്‍ ഷുഗര്‍ തോത് ഉയരുന്ന നിരക്ക് കുറവാണ്. ഇതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് മിതമായി കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ ഇതിലൂടെയും രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയുന്നു. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, കരോട്ടിനോയ്ഡുകള്‍, പോളിഫിനോളുകള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നു.

Advertisment