Advertisment

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ടൊയോട്ടയ്ക്ക് നൽകാൻ കരാ‌‌‌ർ

ഈ എസ്‌യുവിയുടെ നിർമ്മാണം 2025 മധ്യത്തോടെ ആരംഭിക്കാനാണ് പദ്ധതി. അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ മാരുതി ഇവിഎക്‌സ് അവതരിപ്പിക്കും.

author-image
ടെക് ഡസ്ക്
New Update
yy5y54y

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ടൊയോട്ടയ്ക്ക് നൽകാനുള്ള കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. ഈ വാഹനത്തിൻ്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്തിലെ ഹൻസൽപൂരിലുള്ള സുസുക്കി മോട്ടോർ ഗ്രൂപ്പ് പ്ലാൻ്റിൽ നിർമിക്കുന്ന ഒരു ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇലക്ട്രിക് കാറിന് 60kWh ബാറ്ററി നൽകുമെന്നും ഈ കാറിൽ ഫോർ വീൽ ഡ്രൈവ് സിസ്റ്റം സജ്ജീകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. 

Advertisment

ഈ ഇലക്ട്രിക് കാർ ഇന്ത്യയുൾപ്പെടെ ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലും വിൽപ്പനയ്‌ക്കായി അവതരിപ്പിക്കും. ഈ എസ്‌യുവിയുടെ നിർമ്മാണം 2025 മധ്യത്തോടെ ആരംഭിക്കാനാണ് പദ്ധതി. അടുത്ത വർഷം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ മാരുതി ഇവിഎക്‌സ് അവതരിപ്പിക്കും. രണ്ട് കമ്പനികളുടെയും പങ്കാളിത്തത്തിൽ നിരവധി മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്.

ടൊയോട്ട, സുസുക്കി, ദൈഹത്‌സു എന്നിവർ സംയുക്തമായാണ് ഈ കാർ നിർമ്മിക്കുന്നത്. സമീപകാല സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തിയതുപോലെ, മാരുതി സുസുക്കി അതിൻ്റെ വരാനിരിക്കുന്ന eVX ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലും വിദേശത്തും പരീക്ഷിച്ചുവരികയാണ്. ഇത് ഒരു ആഗോള എസ്‌യുവിയായിരിക്കും. ആഗോള വിപണകൾക്കായി രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും. ടൊയോട്ട ഇവിഎക്‌സ് അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലും അവതരിപ്പിക്കും.

ഈ സംയുക്ത സംരംഭത്തിന് കീഴിൽ രണ്ട് ജാപ്പനീസ് ഓട്ടോ ഭീമന്മാരും പരസ്പരം ചില മോഡലുകൾ പങ്കിടാൻ തീരുമാനിച്ചു. ഇതിൽ സംയുക്തമായി വികസിപ്പിച്ച കാറുകളും സുസുക്കി വികസിപ്പിച്ച റീ-എൻജിനീയറിംഗ് മോഡലുകളും ഉൾപ്പെടുന്നു. ഈ പങ്കാളിത്തം ഇരു കാർ നിർമ്മാതാക്കളെയും അവരുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് പരസ്പരം സഹായിക്കും. ഈ പങ്കാളിത്തത്തിന് കീഴിൽ ചില മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

Advertisment