ഡീലർഷിപ്പുകളിൽ എക്കാലത്തെയും ഉയർന്ന സ്റ്റോക്കാണ് ഉള്ളത്. മൊത്തത്തിൽ 79,000 കോടി രൂപ വിലമതിക്കുന്ന 7.90 ലക്ഷം വാഹനങ്ങൾ വരെ വരും. മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ മുൻനിര നിർമ്മാതാക്കളുടെ ഡീലർഷിപ്പുകളിൽ ഏറ്റവും വലിയ സ്റ്റോക്ക് അവശേഷിക്കുന്നു. നിസാൻ, സിട്രോൺ തുടങ്ങിയ കമ്പനികൾക്കും സമാന അവസ്ഥയാണ്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ്റെ കണക്കുകൾ പ്രകാരം 18.81 ശതമാനമാണ് വിൽപ്പന ഇടിവ്.
വാഹന നിർമ്മാതാക്കൾ ഡീലർഷിപ്പുകളിലേക്ക് നിരവധി കാറുകൾ അയച്ചതാണ് ഇത്രയും ലക്ഷം വാഹനങ്ങൾ വിൽക്കാതെ കെട്ടിക്കിടക്കാൻ കാരണം. ഈ വർഷം മെയ് മുതൽ രാജ്യത്തെ കാർ വിൽപ്പന മാന്ദ്യത്തിലാണ്. അതിനുശേഷം ഇൻവെൻ്ററികൾ വർദ്ധിച്ചു. 10-25 ലക്ഷം രൂപ വിലയുള്ള കാറുകൾക്ക് പോലും ഈ മാന്ദ്യം കാണാമായിരുന്നു എന്നതാണ് ശ്രദ്ധേയം. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള വിൽപ്പന വളർച്ച മുന്നോട്ടു നയിച്ചത് ഈ സെഗ്മെൻ്റായിരുന്നു.
വാങ്ങലുകൾ മാറ്റിവയ്ക്കുന്നതിനുള്ള ഒരു കാരണമായി കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സാധാരണയേക്കാൾ ചൂടേറിയ വേനൽ, കനത്ത മൺസൂൺ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കാലാവസ്ഥയിലെ വ്യതിയാനം പലരുടെയും വരുമാന മാര്‍ഗമായ കൃഷിയെ ബാധിക്കുന്നു. കൃഷിയില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തത് വാഹന വില്‍പ്പനയെയും ബാധിക്കും.
ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. കാര്‍ വാങ്ങാന്‍ ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകളും വണ്ടിക്കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി സുസുക്കി ഫ്രോങ്‌ക്‌സ്, അടുത്തിടെ പുറത്തിറക്കിയ ടാറ്റ കർവ്വ് തുടങ്ങിയ പുതിയ മോഡലുകളുടെ ഡിമാൻഡാണ് മാന്ദ്യത്തിൻ്റെ മറ്റൊരു കാരണമെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ മുൻനിര നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ ഡീലർ ഇൻവെൻ്ററി അവശേഷിക്കുന്നു.