Advertisment

'മഹാരാജ' ചിത്രത്തിലെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

നടനായി ഇപ്പോള്‍ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന അനുരാഗിന്‍റെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്നതാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

author-image
മൂവി ഡസ്ക്
New Update
swertyuytrertyu

വിജയ് സേതുപതി  നായകനാവുന്ന അന്‍പതാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മഹാരാജയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

നോണ്‍ ലീനിയര്‍ ആയി കഥ പറഞ്ഞുപോകുന്ന ക്രൈം ഡ്രാമ ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. മകള്‍ പഠിക്കുന്ന സ്കൂളില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന മഹാരാജ എത്തുന്ന രംഗമാണിത്. നിതിലൻ സാമിനാഥൻ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് പ്രതിനായകനായി എത്തിയിരിക്കുന്നത്. നടനായി ഇപ്പോള്‍ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന അനുരാഗിന്‍റെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്നതാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.

ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്. 

Advertisment