Advertisment

തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഏകാഗ്രത ലഭിക്കാനും വായന സഹായിക്കും. ഇതിനായി പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്. പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് ഏറെ ഗുണം ചെയ്യും.

New Update
yrtyui

ചില നല്ല ശീലങ്ങൾ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഏകാഗ്രത ലഭിക്കാനും വായന സഹായിക്കും. ഇതിനായി പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്. തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് ഏറെ ഗുണം ചെയ്യും.

Advertisment

പതിവായി  വ്യായാമം ചെയ്യുന്നത് തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കൂട്ടാനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനായി പോഷകാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍,  ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

 സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലത്.തലച്ചോറിന്‍റെ ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. കാരണം ഉറക്കം ശരിയായില്ലെങ്കില്‍ അത് തലച്ചോറിനെ ബാധിക്കാം.  ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും ഇത് കാരണമാകും. മാനസികാരോഗ്യത്തെയും ഇത് ബാധിക്കാം.

Advertisment