Advertisment

അട്ടപ്പാടിയിലെ ആദിവാസികളുടെ കാര്‍ഷികോത്സവമായ 'കമ്പളം' 18-ന് ഷോളയൂര്‍ ഊത്തുക്കുഴി ഊരില്‍ ആരംഭിക്കും

ആദിവാസികള്‍ കൃഷിചെയ്ത ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണമാണ് ഉച്ചയ്ക്ക് നല്‍കുക. ഇതിനുശേഷം സമീപത്തെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്.

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
kiuytrewertyuio

കാര്‍ഷിക ടൂറിസം സാധ്യതകൂടി കണക്കിലെടുത്താണ് ഇത്തവണ കുടുംബശ്രീയുടെ ആദിവാസി സമഗ്രവികസന പദ്ധതിയുടെ കീഴില്‍ പഞ്ചായത്ത് സമിതികളില്‍ 'കമ്പളം' സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാരികളെയും ഉത്സവത്തിന് ക്ഷണിച്ചിട്ടുണ്ട്.ആദിവാസികളില്‍ അന്യംനിന്നുപോയ ചെറുധാന്യകൃഷി തിരിച്ച് കൊണ്ടുവരുന്നതിനാണ് മൂന്നുവര്‍ഷമായി കമ്പളം ഉത്സവം സംഘടിപ്പിക്കുന്നത്. ഉത്സവം രണ്ടാഴ്ച നീണ്ടുനില്‍ക്കും.

Advertisment

ആദിവാസികള്‍ കൃഷിയോഗ്യമായ പ്രദേശം കണ്ടെത്തി വിത്തുവിതയ്ക്കാന്‍ പാകത്തിന് നിലമൊരുക്കും. ഊരുമൂപ്പന്‍ ആദിവാസികളുടെ പാരമ്പര്യ കൃഷികളായ റാഗി, തിന, ചോളം, വരഗ്, കമ്പ്, മുതിര, കുതിരവാലി തുടങ്ങിയവയുടെ വിത്തുകള്‍ മണ്ണുക്കാരന് നല്‍കും. ഭൂമിയെ വന്ദിച്ച് നൃത്തത്തോടെ ആഘോഷമായി വിത്ത് വിതയ്ക്കുന്നതാണ് വിത്ത് കമ്പളം. ധാന്യങ്ങള്‍ വിളവെടുക്കുന്നതും ആഘോഷത്തോടെയാണ്. ഇത് കൊയ്ത്തുകമ്പളം എന്നാണ് അറിയപ്പെടുന്നത്.

വിനോദസഞ്ചാരികള്‍ക്ക് താമസവും രാവിലത്തെ ഭക്ഷണവും നല്‍കി ഊരിലെത്തിക്കും. ആദിവാസികള്‍ കൃഷിചെയ്ത ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണമാണ് ഉച്ചയ്ക്ക് നല്‍കുക. ഇതിനുശേഷം സമീപത്തെ ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. 1,500 രൂപയാണ് നിരക്ക്. അഗളിയിലുള്ള സമഗ്ര ആദിവാസി കുടുംബശ്രീ പദ്ധതിയിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 9745449552.

 

kambalam-agri-festival-in-attappady
Advertisment