Advertisment

രാജ്യത്തെ ആദ്യ വെര്‍ച്വല്‍ ഇന്റര്‍ലൈന്‍ - എഐഎക്സ് കണക്ട് അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

യാത്രയുടെ ഒരു ഘട്ടം എയര്‍ ഇന്ത്യ എക്‌സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയര്‍ലൈനായ സ്‌കൂട്ട് എയര്‍ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന കണക്റ്റിംഗ് ഫ്‌ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും.

New Update
e456u7ytr456789oiu76

 രാജ്യത്തെ ആദ്യ വെര്‍ച്വല്‍ ഇന്റര്‍ലൈന്‍ - എഐഎക്സ് കണക്ട് അവതരിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്‌കൂട്ട് എയര്‍ലൈനുമായി ചേര്‍ന്നാണ് വെര്‍ച്വല്‍ ഇന്റര്‍ലൈന്‍ സംവിധാനം ഒരുക്കുന്നത്. ഇതോടെ രണ്ട് വ്യത്യസ്ത വിമാന കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് airindiexpress.com വെബ്‌സൈറ്റില്‍ നിന്നും അനായാസം ബുക്ക് ചെയ്യാം. യാത്രയുടെ ഒരു ഘട്ടം എയര്‍ ഇന്ത്യ എക്‌സ്പ്രസിലും അടുത്ത ഘട്ടം പങ്കാളിത്ത എയര്‍ലൈനായ സ്‌കൂട്ട് എയര്‍ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്ന കണക്റ്റിംഗ് ഫ്‌ലൈറ്റിലുമായി ബുക്ക് ചെയ്യാനാകും. വെര്‍ച്വല്‍ ഇന്റര്‍ലൈന്‍ സൗകര്യം ലഭ്യമാക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

Advertisment

പ്രമുഖ ട്രാവല്‍ സൊല്യൂഷന്‍സ് ടെക്നോളജി കമ്പനിയായ ഡോഹോപ്പുമായി സഹകരിച്ചാണ് വെര്‍ച്വല്‍ ഇന്റര്‍ലൈനായ എഐഎക്സ് കണക്ട് വികസിപ്പിച്ചിട്ടുള്ളത്. സ്‌കൂട്ട് എയര്‍ലൈനുമായുള്ള ഈ സഹകരണത്തോടെ ഇന്ത്യയില്‍ നിന്നും ഓസ്ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, റിപ്പബ്ലിക് ഓഫ് കൊറിയ, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങി 60 ഓളം സ്ഥലങ്ങളിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. 32 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുമായി പ്രതിദിനം 380 വിമാന സര്‍വീസുകളുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ശൃംഖലയെ ഈ പുതിയ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തും. ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ബാലി, ഹോ ചി മിന്‍ സിറ്റി, ഹോങ്കോംഗ്, ഇഞ്ചിയോണ്‍, മെല്‍ബണ്‍, പെനാങ്, ഫൂക്കറ്റ്, സിഡ്നി എന്നിവിടങ്ങളിലേക്കോ ദോഹ, ദുബായ്, കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ വഴി സിംഗപ്പൂരിലേക്കോ ഇനി മുതല്‍ അനായാസം വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിപുലീകരണത്തിന്റെ ഭാഗമായി വിവിധ അന്താരാഷ്ട്ര എയര്‍ലൈനുകളുമായി ചേര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ പങ്കാളിത്തം വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലെ വെര്‍ച്വല്‍ ഇന്റര്‍ലൈന്‍ വഴി യാത്രാവിവരങ്ങള്‍ ബുക്ക് ചെയ്യാനും ട്രാന്‍സിറ്റ് എയര്‍പോര്‍ട്ടില്‍ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും സാധിക്കും. ഫ്‌ലൈറ്റ് താമസിച്ചാലോ റദ്ദാക്കിയാലോ തെറ്റായ കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കാനും വെര്‍ച്വല്‍ ഇന്റര്‍ലൈന്‍ വഴി സാധിക്കും.

Advertisment