Advertisment

ഹ്യുണ്ടായ് കാറുകൾക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വലിയ ഡിമാൻഡ്

രണ്ടാം തലമുറ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിൽ മനോഹരമായ ബമ്പർ, ഹ്യുണ്ടായിയുടെ സിഗ്നേച്ചർ 'കാസ്കേഡിംഗ് ഗ്രിൽ', ഹാച്ച്ബാക്ക് എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, 15 ഇഞ്ച് അലോയി വീലുകൾ, ഷാർക്ക് ഫിൻ ആൻ്റിന തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
u667ui

മാരുതി സുസുക്കി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപ്പന കമ്പനിയാണ് ഹ്യൂണ്ടായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇലക്ട്രിക് കാറുകളുടെ ആവശ്യം വർധിച്ചത് പരിഗണിച്ച്, ഹ്യൂണ്ടായും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

Advertisment

കമ്പനി അതിൻ്റെ ജനപ്രിയ മോഡലായ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, ഹ്യുണ്ടായ് വെന്യു എന്നിവയുടെ ഇലക്ട്രിക് വകഭേദങ്ങൾ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ഈ കാറുകളുടെ ഇലക്ട്രിക് വേരിയൻ്റുകളുടെ ശേഷി കമ്പനി ഇപ്പോൾ വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. 

അടുത്ത തലമുറ ഗ്രാൻഡ് i10 നിയോസ്,  Ai4 എന്ന കോഡുനാമത്തിലാണ് വികസപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് 2027 അവസാനത്തോടെ ഇന്ത്യയിൽ എത്തിയേക്കും. വെന്യു, ഗ്രാൻഡ് i10 നിയോസ് എന്നിവയുടെ ഇലക്ട്രിക് പതിപ്പുകളുടെ സാധ്യതകൾ കമ്പനി വിലയിരുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

രണ്ടാം തലമുറ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിൽ മനോഹരമായ ബമ്പർ, ഹ്യുണ്ടായിയുടെ സിഗ്നേച്ചർ 'കാസ്കേഡിംഗ് ഗ്രിൽ', ഹാച്ച്ബാക്ക് എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, 15 ഇഞ്ച് അലോയി വീലുകൾ, ഷാർക്ക് ഫിൻ ആൻ്റിന തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ, 1.2-ലിറ്റർ, 4-സിലിണ്ടർ പെട്രോൾ, 1.2-ലിറ്റർ, 3-സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ കാർ ലഭ്യമാണ്.

Advertisment