Advertisment

ഏഷ്യയിലെ ആദ്യത്തെ ലോ കാര്‍ബണ്‍ ഗ്രീൻ സിങ്ക് 'എക്കോസെന്‍' അവതരിപ്പിച്ച് ഹിന്ദുസ്താന്‍ സിങ്ക്

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ പരിസ്ഥിതി സൗഹൃദ സിങ്ക് ഉൽപ്പന്നമായ എക്കോസെന്നും മറ്റു സിങ്ക് ഉല്‍പ്പന്നങ്ങളും സ്റ്റീല്‍ തുരുമ്പു പിടിക്കാതിരിക്കുവാനുള്ള ഗാൽവനൈസേഷനിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

New Update
drt678i765678767

കൊച്ചി: ഹിന്ദുസ്താന്‍ സിങ്ക് ലിമിറ്റഡ് ലോ കാര്‍ബണ്‍ ഗ്രീന്‍ സിങ്ക് ബ്രാന്‍റായ എക്കോസെന്‍ അവതരിപ്പിച്ചു. എസ്&പി ഗ്ലോബല്‍ സി‌എസ്‌എ പ്രകാരം ലോകത്തിലെ ഏറ്റവും സുസ്ഥിര ലോഹ ഖനന കമ്പനിയായി തിരഞ്ഞെടുക്കപെട്ടിട്ടുള്ള കമ്പനിയാണ് ഹിന്ദുസ്താന്‍ സിങ്ക് ലിമിറ്റഡ്. ലൈഫ് സൈക്കിൾ അസസ്‌മെൻറിന് (എൽസിഎ) ശേഷം ആഗോള സുസ്ഥിരതാ കൺസൾട്ടിംഗ് സ്ഥാപനത്തിൽ നിന്ന് ലോ-കാർബൺ സിങ്ക് എന്ന സർട്ടിഫിക്കേഷനും എക്കോസെനിന് ലഭിച്ചു. പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചു നിര്‍മിക്കുന്ന എക്കോസെന്നിന്‍റെ കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് ആഗോള ശരാശരിയേക്കാള്‍ 75% താഴെയും ഓരോ ടൺ സിങ്കിനും 1 ടൺ കാര്‍ബണിന് തുല്യവുമാണ്. നിലവിൽ ലഭ്യമായ ഏറ്റവും സുസ്ഥിരമായ സിങ്ക് ഓപ്ഷനുകളിലൊന്നാണ് എക്കോസെൻ.

 

ഹിന്ദുസ്ഥാന്‍ സിങ്കിന്റെ പരിസ്ഥിതി സൗഹൃദ സിങ്ക് ഉൽപ്പന്നമായ എക്കോസെന്നും മറ്റു സിങ്ക് ഉല്‍പ്പന്നങ്ങളും സ്റ്റീല്‍ തുരുമ്പു പിടിക്കാതിരിക്കുവാനുള്ള ഗാൽവനൈസേഷനിലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എക്കോസെൻ ഉപയോഗിച്ച് ഒരു ടൺ സ്റ്റീൽ ഗാൽവനൈസ് ചെയ്യുമ്പോൾ ഈ ഉൽപ്പന്നം കാർബൺ പുറത്തുവിടുന്നത് ഏകദേശം 400 കിലോഗ്രാം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment