Advertisment

വന്യജീവികൾ മനുഷ്യരെയും കന്നുകാലികളെയും കൃഷിയെയും നശിപ്പിക്കുന്നു;പരിഹാരമില്ലാതെ കർഷകരുടെ പ്രശ്നങ്ങൾ; കിഫ കർഷക പ്രതിരോധ സദസ്സ് നടത്തി

അതിരൂക്ഷമായ വന്യമൃഗ ശല്യം കാരണം ദിനംപ്രതി ആളുകൾ കൊല്ലപ്പെടുകയും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയുമാണ്.

New Update
ertyuytrewrtyui

കല്ലടിക്കോട് :കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) കരിമ്പ പഞ്ചായത്ത് കർഷക പ്രതിരോധ സദസ്സ്,കിഫ  യൂണിറ്റ് രൂപീകരണവും മെമ്പർഷിപ്പ് വിതരണവുംകല്ലടിക്കോട് ചുങ്കം എസ് എ ഡി സി ഹാളിലെ പ്രൗഢമായ സദസ്സിൽ ചേർന്നു.കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു.കരിമ്പ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഗോപിനാഥൻ അധ്യക്ഷനായി.പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യിലും അ​ടി​യ​റ​വ് പ​റ​യാതെ ക​ർ​ഷ​ക​ർ മണ്ണിൽ പണിയെടുക്കുമ്പോഴും അ​ധി​കൃ​ത​ർ നി​സ്സം​ഗ​ത​യോ​ടെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ്.അതിരൂക്ഷമായ വന്യമൃഗ ശല്യം കാരണം ദിനംപ്രതി ആളുകൾ കൊല്ലപ്പെടുകയും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയുമാണ്.

Advertisment

മലയോരത്തു കർഷകർ പിടിച്ചുനിൽക്കാൻ പാടുപെടുമ്പോൾ,പുതിയ ഓരോ നിയമങ്ങൾ കൊണ്ടുവന്ന് കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്. കൃഷി ആദായകരമാക്കാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല. നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാനും ഭൂമി പണയപ്പെടുത്താനും മറ്റു കാർഷിക ആവശ്യങ്ങൾക്കും കൃഷിക്കാരെ സഹായിക്കാത്ത നിലപാടുകളാണ് ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റുമുള്ളത്.കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമപരമായ സഹായം നൽകി,കക്ഷി,രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ കർഷകരെ  ഏകോപിപ്പിച്ചു നിർത്തുന്നതിനും, കർഷകരുടെ പ്രശനങ്ങൾക്ക് പരിഹാരങ്ങൾതേടി ബന്ധപ്പെട്ട അധികാരികളുടെയും നീതിപീഠങ്ങളുടെയും മുമ്പിൽ എത്തിക്കുകയും ചെയ്തു വരുന്ന സ്വതന്ത്ര കർഷക സംഘടനയാണ് കിഫ,പ്രസംഗകർ പറഞ്ഞു.

കർഷക വിരുദ്ധ നയങ്ങൾ,കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, എന്നിവയാൽ കർഷകർ വീർപ്പു മുട്ടുന്ന സാഹചര്യത്തിലാണ് പ്രതിരോധ സദസ്സ് നടത്തിയത്.'കിഫയുടെ പ്രസക്തി'എന്ന വിഷയത്തിൽ തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശ് മാഷ്, 'കർഷകരും നിയമാവബോധവും'എന്ന വിഷയത്തിൽ അഡ്വ.ബോബി ബാസ്റ്റിൻ പൂവത്തിങ്കൽ,'കിഫ മെമ്പർഷിപ്പിന്റെ പ്രസക്തി'എന്ന വിഷയത്തിൽ ജില്ല കോർഡിനേറ്റർ ജോളിമാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.ഫാദർ തോമസ് ജോൺ തടത്തിൽ,തങ്കച്ചൻ മാത്യൂസ്,രമേശ് മൂന്നേക്കർ,സിജു കുര്യൻ,വേണു ചങ്ങരത്ത് തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.അടുത്തിടെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി മൗനാചരണം നടത്തി.ജോർജ് കുന്നേമുറിയിൽ സ്വാഗതവും തോമസ് പീറ്റർ മുട്ടത്തുകുന്നേൽ നന്ദിയും പറഞ്ഞു.

Advertisment