Advertisment

രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും

മുദ്ര വായ്പകളുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപ വരെ ഉര്‍ത്തിയതും തൊഴിലവസരങ്ങളുടെ കാര്യത്തില്‍ കുതിച്ചു ചാട്ടത്തിനു പിന്തുണയേകും.

New Update
e45678987656785678765

കണ്ണൂര്‍: കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങളുടെ ഫലമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാകും ഉണ്ടാകുകയെന്ന്  നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആഷിഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു.  എയ്ഞ്ചല്‍ ടാക്‌സ് ഒഴിവാക്കിയതടക്കമുള്ള നീക്കങ്ങള്‍ ഇന്ത്യയെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് മേഖലയാക്കി മാറ്റും.

Advertisment

മുദ്ര വായ്പകളുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപ വരെ ഉര്‍ത്തിയതും തൊഴിലവസരങ്ങളുടെ കാര്യത്തില്‍ കുതിച്ചു ചാട്ടത്തിനു പിന്തുണയേകും. തൊഴില്‍ രംഗത്ത് വനിതകളുടെ പങ്കാളിത്തം വര്‍ധിക്കുന്നതായിരിക്കും ദൃശ്യമാകുന്ന മറ്റൊരു പ്രവണത.  അടിസ്ഥാന സൗകര്യ രംഗത്ത് വന്‍ നീക്കങ്ങള്‍ നടത്തുമ്പോഴും പ്രത്യക്ഷ, പരോക്ഷ നികുതികളുടെ കാര്യത്തില്‍ വര്‍ധനവു വരുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണെന്നും ആഷിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു.

Advertisment