Advertisment

ഡോ.ജോൺസൺ വി.ഇടിക്കുള വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ

ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന - മാധ്യമ - പൊതുപ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്  ഉൾപ്പെടെ  നിരവധി പുരസ്ക്കാരങ്ങൾ  നേടിയിട്ടുണ്ട്.

New Update
e5678909876545678

കോട്ടയം : ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംങ്ങ് ഔട്ട്സ്റ്റാൻ്റിങ്ങ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ,കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യുവജന ക്ഷേമ കായിക മന്ത്രാലയം യൂത്ത് അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശിയ അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള കുട്ടനാട് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയെ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ആയി നാമനിര്‍ദേശം ചെയ്തു.

Advertisment

1988 ൽ വേൾഡ് വിഷൻ കോർഡിനേറ്റർ  എന്ന നിലയിൽ ലഭിച്ച നേതൃ പാടവം സാമൂഹിക പ്രവർത്തന രംഗത്തിന് അടിത്തറ പാകി. കഴിഞ്ഞ  മൂന്നര പതിറ്റാണ്ടിലധികമായി വിവിധ സംഘടനകളിലൂടെ  ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന - മാധ്യമ - പൊതുപ്രവർത്തനങ്ങൾക്ക് നല്കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്  ഉൾപ്പെടെ  നിരവധി പുരസ്ക്കാരങ്ങൾ  നേടിയിട്ടുണ്ട്.

സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽഖുർമ ഹോസ്പിറ്റൽ നേഴ്സിങ്ങ് ഡയറക്ടര്‍ ജിജി ജോൺസൺ ഭാര്യയും ബെൻ, ഡാനിയേൽ എന്നിവർ മക്കളും ആണ്.

Advertisment