Advertisment

ആലപ്പുഴ ജില്ലാതലത്തിൽ നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

സെപ്റ്റംബറിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പും, നവംബർ ആദ്യം നാഷണൽ ചാമ്പ്യൻഷിപ്പും നടക്കുന്നതാണെന്ന് ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ അറിയിച്ചു.

author-image
കെ. നാസര്‍
New Update
ertyuiuytrert

ആലപ്പുഴ: ജില്ലാതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  49 ഓളം ഷൂട്ടേഴ്സ് സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള ക്വാളിഫൈൻ സ്കോകോർ നേടി. 

Advertisment

അടുത്തമാസം  24 മുതൽ 28 വരെ പാലക്കാട് റൈഫിൾ ക്ലബ്ബിൽ വച്ചാണ് സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.  സെപ്റ്റംബറിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പും, നവംബർ ആദ്യം നാഷണൽ ചാമ്പ്യൻഷിപ്പും നടക്കുന്നതാണെന്ന് ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി കിരൺ മാർഷൽ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽനിന്ന് ആദ്യമായിട്ടാണ് സംസ്ഥാനതലത്തിലേക്ക് 49 ൽ പരം ഷൂട്ട്ടേഴ്‌സ് തിരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാതലത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളുടെയും മെഡലുകളുടെയും വിതരണം പോലീസ് മേധാവിയും, റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമായ ചൈത്ര തെരേസ ജോൺ ഐപിഎസ് വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 

എക്സിക്യൂട്ടീവ് മെമ്പർ എസ് ജോയി അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ കിരൺ മാർഷൽ,  ജോയിൻ സെക്രട്ടറി ഡി. കെ. ഹാരിഷ്, ട്രഷറർ ഗോപാലൻ ആചാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.എസ് കണ്ണൻ, പി.മഹാദേവൻ, എ സി വിനോദ് കുമാർ,അവിറ തരകൻ, ഡേവിസ് തയ്യിൽ, ഡോക്ടർ ജയരാജ് എന്നിവർ സംസാരിച്ചു.

Advertisment