Advertisment

5ജി നെറ്റ്‍വർക്ക് സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ബിഎസ്എന്‍എല്‍

75000 ടവറുകള്‍ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‍വർക്കിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
ertyuioiuytrtyui

ബിഎസ്എന്‍എല്‍ 4ജി വിന്യാസത്തിന്‍റെ പാതയിലാണ്. 2025 മെയ് മാസത്തോടെ ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം ലക്ഷ്യം കൈവരിക്കും എന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് ശേഷം എപ്പോഴായിരിക്കും 5ജിയിലേക്ക് ബിഎസ്എന്‍എല്‍ ചുവടുറപ്പിക്കുക. 2025 ജൂണോടെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് ഗിയർ മാറ്റുമെന്ന് അദേഹം പറഞ്ഞു. 'അടുത്ത വർഷം ഏപ്രില്‍-മെയ് മാസത്തോടെ 1 ലക്ഷം 4ജി ബിഎസ്എന്‍എല്‍ ടവറുകളാണ് ലക്ഷ്യം.

Advertisment

ഇന്നലെ വരെ 38,300 4ജി സൈറ്റുകള്‍ പൂർത്തിയായി. 75000 ടവറുകള്‍ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ്‍വർക്കിലാണ് ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. 2025 ജൂണോടെ ബിഎസ്എന്‍എല്‍ 5ജിയിലേക്ക് മാറ്റം. ബിഎസ്എന്‍എല്‍ 5ജിക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയാണ് വരുന്നത്. 5ജി നെറ്റ്‍വർക്ക് സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ബിഎസ്എന്‍എല്‍ പൂർത്തിയാക്കി.

സ്വന്തം 5ജി ടെക്നോളജിയുള്ള ആറാമത്തെ മാത്രം രാജ്യമാകാനാണ് ഇന്ത്യയൊരുങ്ങുന്നത്'- എന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ബിഎസ്എന്‍എല്‍ 4ജി പൂർത്തീകരണം വൈകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് മന്ത്രി നല്‍കിയത്. നിലവില്‍ സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയർടെല്‍, വോഡോഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ക്ക് ശക്തമായ മത്സരമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്.

Advertisment