Advertisment

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ

10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേ​ഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോ​ഗ സാധ്യത കൂടുതലാണ്. കൂടാതെ, ഒരൊറ്റ ഓട്ടോ ആൻ്റിബോഡി ഉള്ള ആൺകുട്ടികൾക്ക് ടി1ഡിയുടെ ഉയർന്ന അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.

New Update
uytrewqertyui

പെൺകുട്ടികളെ അപേക്ഷിച്ച് ആൺകുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 10 വയസ്സിന് ശേഷം പെൺകുട്ടികളിൽ പ്രമേ​ഹ സാധ്യത ഗണ്യമായി കുറയുന്നു. അതേസമയം ആൺകുട്ടികളിൽ രോ​ഗ സാധ്യത കൂടുതലാണ്. കൂടാതെ, ഒരൊറ്റ ഓട്ടോ ആൻ്റിബോഡി ഉള്ള ആൺകുട്ടികൾക്ക് ടി1ഡിയുടെ ഉയർന്ന അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.

Advertisment

 1. അമിതമായി ദാഹം തോന്നുക (ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ളത് കാരണം കോശങ്ങളിൽ നിന്ന് ദ്രാവകം വലിച്ചെടുക്കുന്നു. അതിനാൽ കുട്ടിക്ക് അമിതമായി ദാഹം അനുഭവപ്പെടും).

2. അമിതമായി മൂത്രമൊഴിക്കൽ 

3. നല്ല വിശപ്പ് തോന്നുക (കുട്ടിയുടെ കോശങ്ങളിലേക്ക് ആവശ്യമായ ഇൻസുലിൻ എത്താതെ വരുമ്പോൾ അവരുടെ പേശികൾക്കും അവയവങ്ങൾക്കും ഊർജ്ജം കുറയുന്നു. ഇത് കടുത്ത വിശപ്പിന് കാരണമാകും.)

4. പെട്ടെന്ന് ശരീരഭാരം കുറയുക. (ശരീരഭാരം പെട്ടെന്ന് കുറയുന്നതും ടൈപ്പ്  1 പ്രമേഹത്തിന്റെ ലക്ഷണമായി പറയുന്നു).

5. അമിത ക്ഷീണം (ടൈപ്പ് 1 പ്രമേഹം പിടിപെട്ട കുട്ടികളുടെ കോശങ്ങളിലെ പഞ്ചസാരയുടെ കുറവ് അവരെ കൂടുതൽ ക്ഷീണിതരാക്കുന്നു.)

കാലക്രമേണ പ്രമേഹം ഹൃദയം, കണ്ണുകൾ, വൃക്കകൾ, ഞരമ്പുകൾ എന്നിവയിലെ രക്തക്കുഴലുകളെ തകരാറിലാക്കും.പ്രമേഹമുള്ളവരിൽ ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാർ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം കണ്ണിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി സ്ഥിരമായ കാഴ്ച നഷ്ടത്തിന് കാരണമാകും. പല പ്രമേഹരോഗികൾക്കും നാഡീ ക്ഷതം, രക്തയോട്ടം എന്നിവ മൂലം കാലുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നു. ടൈപ്പ് 2 പ്രമേഹം വരാതിരിക്കാനോ കാലതാമസം വരുത്താനോ ഉള്ള ഏറ്റവും നല്ല മാർഗ്ഗം ജീവിതശൈലിയിലെ മാറ്റങ്ങളാണ്.

  • ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
  • ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമത്തിലൂടെ ശാരീരികമായി സജീവമായിരിക്കുക.
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും പഞ്ചസാരയും പൂരിത കൊഴുപ്പും ഒഴിവാക്കുകയും ചെയ്യുക.
Advertisment