Advertisment

ഇൻസ്റ്റ അക്കൗണ്ടിന്‍റെ റീച്ച് കൂട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം..

 തുടക്കസമയത്ത് മാത്രം നോക്കിയാൽ പോര. രണ്ടാഴ്ചയെങ്കിലും എൻഗേജ്മെന്റിന്‍റെ കാര്യത്തിൽ നീരിക്ഷണം വേണം. ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്.

New Update
455676tyu7ty

ചിലരുടെ ജീവിത മാർ​ഗം കൂടിയാണ് ഇന്‍സ്റ്റഗ്രാം. സ്വന്തം കണ്ടന്‍റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്‍പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇൻഫ്ലുവൻസർമാർ ആപ്പ് ഉപയോ​ഗിക്കുന്നു. അക്കൗണ്ടുകളിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകളിൽ ഫോളോവർമാരുടെ എൻ​ഗേജ്മെന്‍റ് നീരിക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Advertisment

 തുടക്കസമയത്ത് മാത്രം നോക്കിയാൽ പോര. രണ്ടാഴ്ചയെങ്കിലും എൻഗേജ്മെന്റിന്‍റെ കാര്യത്തിൽ നീരിക്ഷണം വേണം. ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ ഉള്ളടക്കങ്ങളാണ് കാണുന്നത്. റെക്കമെന്‍റേഷനുകൾ എന്നാണ് അതിനെ വിളിക്കുന്നത്. ഇത്തരത്തിൽ റെക്കമന്‍റ് ചെയ്തു വരുന്നവ പലപ്പോഴും ദിവസങ്ങൾ‌ക്ക് മുൻപേ പോസ്റ്റിയതായിരിക്കും. അതിനാൽ ദിവസങ്ങളോളം പോസ്റ്റുകൾ നിരീക്ഷിക്കണം.

ഷെയറുകളുടെ എണ്ണം നീരിക്ഷിക്കലാണ് മറ്റൊരു മാർ​ഗം. ആളുകളുടെ എൻഗേജ്‌മെന്‍റ് വർധിപ്പിക്കാൻ ഇത് സഹായകമാവും. ഏറ്റവും അധികം ആളുകൾ ഷെയർ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് സ്വീകാര്യത നേടാനും സഹായിക്കും. അതുപോലെ റീലുകളേക്കാൾ കരോസെലുകളിൽ എൻഗേജ്‌മെന്‍റ് വർധിക്കുന്നതിന്റെ കാരണം. ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് പങ്കുവെക്കുന്നതാണ് കരോസലുകൾ.

ഫോളോവർമാരുടെ എണ്ണത്തേക്കാൾ എൻഗേജ്‌മെന്‍റിനാണ് പ്രാധാന്യം നൽകേണ്ടതാണ്. ഫോളോവർമാരുടെ എണ്ണം  ആകെയുള്ള റീച്ച് വർധിപ്പിക്കും. ഫോളോവർമാരുടെ എണ്ണം കുറഞ്ഞാലും ഉള്ളടക്കത്തിന്‍റെ  എൻഗേജ്‌മെന്‍റെ കൂടുതലാണെങ്കിൽ അത് നല്ലതാണ്. കൂടുതൽ ആളുകൾ നിങ്ങളുടെ ഉള്ളടക്കം ശ്രദ്ധിക്കുന്നുണ്ടെന്നാണ് അതിനർഥം. നിങ്ങളുടെ ഫോളോവർമാരുടെ എണ്ണം കൂടുകയും എൻഗേജ്‌മെന്‍റ് കുറയുകയും ചെയ്യുന്നത് നെ​ഗറ്റീവാണെന്നും പറയുന്നു. 

 

Advertisment