Advertisment

സിബിഡിടിയുമായി കരാർ ഒപ്പുവെച്ച് ഭാരതി എയർടെൽ

ടാക്സ്‌നെറ്റ്-1.0നു വേണ്ടി 2008 മുതൽ സിബിഡിടിയുടെ നെറ്റ്‌വർക്ക് പാർട്ണറാണ് എയർടെൽ. ടാക്‌സ്‌നെറ്റ്-2.0-ലേക്ക് മാറുമ്പോളും ഡയറക്ടറേറ്റുമായുള്ള ഈ കരാർ, ഇരുവരും തമ്മിലുള്ള മികച്ച ബന്ധത്തിൻ്റെ തെളിവാണ്.

New Update
drtyui765456787

കോഴിക്കോട്: സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പങ്കാളിയായി ഭാരതി എയർടെലുമായി ധാരണയിൽ. ഭാരതി എൻ്റർപ്രൈസസ് സ്ഥാപകനും ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ, സിബിഡിടി ചെയർമാൻ രവി അഗർവാൾ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

Advertisment

കരാറിന്റെ ഭാഗമായി, നേരിട്ടുള്ള നികുതികൾ ശേഖരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും അക്കൗണ്ടിംഗ് ചെയ്യുന്നതിനുമുള്ള നിലവിലെ സംവിധാനം നവീകരിക്കുക എന്നിവ ലക്ഷ്യമിടുന്ന സിബിഡിടിയുടെ ടാക്സ്‌നെറ്റ്-2.0 പ്രോഗ്രാമിന് എയർടെൽ ഡ്യുവൽ കണക്റ്റിവിറ്റി നൽകും. ടാക്സ്‌നെറ്റ്-1.0നു വേണ്ടി 2008 മുതൽ സിബിഡിടിയുടെ നെറ്റ്‌വർക്ക് പാർട്ണറാണ് എയർടെൽ. ടാക്‌സ്‌നെറ്റ്-2.0-ലേക്ക് മാറുമ്പോളും ഡയറക്ടറേറ്റുമായുള്ള ഈ കരാർ, ഇരുവരും തമ്മിലുള്ള മികച്ച ബന്ധത്തിൻ്റെ തെളിവാണ്.

Advertisment