Advertisment

ബജാജ് ഫ്രീഡം 125 ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ

ബജാജ് ഫ്രീഡം 125 അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 100 ​​കി.മീ/കിലോ എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും, മൈലേജ് കണക്കുകൾ റോഡിനെയും ഡ്രൈവിംഗ് സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
gftry

ബജാജ് ഫ്രീഡം 125 രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണ്. ഈ ബൈക്കിൽ രണ്ട് കിലോ സിഎൻജി സിലിണ്ടറാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. അതേ സമയം, രണ്ട് ലിറ്റർ പെട്രോൾ ടാങ്കും ബൈക്കിൽ ഉണ്ട്. ഒരു കിലോഗ്രാം സിഎൻജിയിൽ നിന്നുള്ള മൈലേജ് 100 കിമി ആണെന്ന് കമ്പനി അവകാശപ്പെടുന്നു.

Advertisment

ബജാജ് ഫ്രീഡം 125 അതിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 100 ​​കി.മീ/കിലോ എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എങ്കിലും, മൈലേജ് കണക്കുകൾ റോഡിനെയും ഡ്രൈവിംഗ് സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. മികച്ച ഡ്രൈവിംഗിലൂടെ മൈലേജ് വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ് ലൈൻ പറയുന്നു.

85 കി.മീ/കിലോയിൽ പോലും, ബജാജ് ഫ്രീഡം 125-ന് സിഎൻജി ഇന്ധനത്തിൻ്റെ വില കുറവായതിനാൽ ഇന്ത്യയിലെ മറ്റേതൊരു മോട്ടോർസൈക്കിളിനേയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പ്രവർത്തനച്ചെലവുതന്നെയാണ് എന്നതും ശ്രദ്ധേയം. പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന 125 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ബജാജ് ഫ്രീഡത്തിനുള്ളത്.

അഞ്ച് സ്‍പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ. ഈ മോട്ടോർസൈക്കിളിൽ സീറ്റിനടിയിൽ സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്. ഒട്ടും കാണാത്ത വിധത്തിലാണ് ഈ സിഎൻജി സിലിണ്ടർ ഘടിപ്പിച്ചിരിക്കുന്നത്. സിഎൻജി നിറയ്ക്കാൻ കമ്പനി അതിൻ്റെ ഇന്ധന ടാങ്കിൽ തന്നെ ഇടം നൽകിയിട്ടുണ്ട്. ഇന്ധന ടാങ്കിൽ പെട്രോൾ നിറയ്ക്കുന്ന നോസിലിന് സമീപമാണ് സിഎൻജി ഫില്ലിങ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്.

Advertisment