Advertisment

വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും അവാര്‍ഡുകളുമായി ആന്‍തെ

ഒരു മണിക്കൂറാണ് പരീക്ഷാ സമയം. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം നവംബര്‍ എട്ടിനും ഏഴുമുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ഥികളുടെ ഫലം 13നും, 11, 12 ക്ലാസ് വിദ്യാര്‍ഥികളുടെത് 16 നും,  പ്രഖ്യാപിക്കും.

New Update
e56789876545678

തിരുവനന്തപുരം: മുന്‍നിര സ്‌കോളര്‍ഷിപ്പ് പരീക്ഷയായ ആന്‍തെ എ ഇ എസ് എല്‍ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ ഓഫ്‌ലൈനായും ഓണ്‍ലൈനായും നടക്കും. ആന്‍തെ എ ഇ എസ് എല്ലിന്റെ  15 മത് ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ് ഇത്തവണത്തേത്. ഒപ്പം മത്സര പരീക്ഷാ പരിശീലന രംഗത്ത് പ്രമുഖരായ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് (എ ഇ എസ് എല്‍) ആകാശ് നാഷനല്‍ ടാലന്റിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ ലോഞ്ചും നടക്കുമെന്ന് റീജ്യനൽ സെയിൽസ് ആൻഡ് ഗ്രോത്ത് ഹെഡ് പ്രേം ചന്ദ്ര റോയ് അറിയിച്ചു. പത്രസമ്മേളനത്തിൽ സീനിയർ അസി. ഡയറക് 8 മിഥുൻ രാമചന്ദ്രൻ ഏരിയ സെയിൽസ് ഹെഡ് അരുൺ വിശ്വനാഥ്, ബ്രാഞ്ച് മെഡി പ്രജിൻ ടി പി, കൊല്ലം ബ്രാഞ്ച് ഹെഡ് പ്രദീപ് പങ്കെടുത്തു.

Advertisment

ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ രാജ്യത്തെ 26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഓണ്‍ലൈനായും ഓഫ്‌ലൈനായും പരീക്ഷകള്‍ നടക്കുക. ഓഫ്‌ലൈന്‍ പരീക്ഷകള്‍  ഒക്‌ടോബര്‍ 20, 27 തീയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ ആകാശ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രാജ്യത്തുടനീളമുള്ള 315 ലധികം കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ പരീക്ഷകള്‍ ഒക്‌ടോ. 19 മുതല്‍ 27 വരെ വിദ്യാര്‍ഥികളുടെ സൗകര്യപ്രദമായ സമയത്തും നടക്കും.

ഒരു മണിക്കൂറാണ് പരീക്ഷാ സമയം. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ആന്‍തെ സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം നവംബര്‍ എട്ടിനും ഏഴുമുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ഥികളുടെ ഫലം 13നും, 11, 12 ക്ലാസ് വിദ്യാര്‍ഥികളുടെത് 16 നും,  പ്രഖ്യാപിക്കും. ഫലങ്ങള്‍ ഞങ്ങളുടെ ആന്തെ വെബ്‌സൈറ്റില്‍ മിവേല.മമസമവെ.മര.ശി ല്‍ ലഭ്യമാകും. വിദ്യാര്‍ഥികളുടെ ഗ്രേഡും സ്ട്രീം അഭിലാഷങ്ങളും അടിസ്ഥാനമാക്കി 90 മാര്‍ക്കിനുള്ള 40 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന പരീക്ഷയില്‍ ഏഴുമുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മെന്റല്‍ എബിലിറ്റി എന്നിവയും അതേ ക്ലാസിലെ എന്‍ജിനീയറിംഗ് ഉദ്യോഗാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, മെന്റല്‍ എബിലിറ്റി എന്നിവയും വിഷയമാകും.

അതുപോലെ, നീറ്റ് ലക്ഷ്യമിടുന്ന പതിനൊന്ന്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്, ചോദ്യങ്ങള്‍ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവ ഉള്‍ക്കൊള്ളുന്നു, എഞ്ചിനീയറിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയും ഉള്‍പ്പെടും. പരീക്ഷക്ക് എന്റോള്‍മെന്റ് ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പും ഓഫ്‌ലൈന്‍ പരീക്ഷക്ക് ഏഴ് ദിവസം മുമ്പുമാണ്. ഓഫ്‌ലൈനും ഓണ്‍ലൈന്‍ മോഡിനും 200 രൂപയാണ് പരീക്ഷാ ഫീസ്.

2024 ഓഗസ്റ്റ് 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്താല്‍ വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍50 ശതമാനം ഇളവ് നല്‍കും. 100 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെ മികച്ച സ്‌കോറര്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും ലഭിക്കും.  ജനപ്രിയമായ ഹണ്ട് എക്‌സാം (ആന്തെ) 2024 ലൂടെയാണ് ഏഴുമുതല്‍ 12 വരെ ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡുകള്‍ക്കൊപ്പം നൂറ് ശതമാനം സ്‌കോളര്‍ഷിപ്പും നല്‍കുന്നത്. ഇതുവഴി വിദ്യാര്‍ഥികളുടെ എന്‍ജിനീയറിംഗ്, മെഡിസിന്‍ സ്വപ്‌നങ്ങള്‍ സക്ഷാത്കരിക്കാനാണ് എ ഇ എസ് എല്‍ ലക്ഷ്യമിടുന്നത്. ഇത്തവണ മികച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നാസയുടെ പത്ത് ഫീല്‍ഡ് സെന്ററുകളിലൊന്നായ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററിലേക്ക് അഞ്ചുദിവസത്തെ പൂര്‍ണ സൗജന്യ യാത്രക്കും സൗകര്യമൊരുക്കും.

Advertisment