Advertisment

അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒ ജൂലൈ 30 മുതല്‍

കുറഞ്ഞത് 22  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 22 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.15 കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.

New Update
se5677654567856

കൊച്ചി: അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്  ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 30  മുതല്‍  ആഗസ്ത് 01 വരെ നടക്കും. 680  കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെയും പ്രമോട്ടര്‍മാരുടെയും 17,330,435   ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisment

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 646  രൂപ മുതല്‍ 679  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 22  ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 22 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.15 കോടി രൂപയുടെ ഓഹരികള്‍ അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ ഓഹരി ഒന്നിന്  64 രൂപവീതം ഡിസ്കൗണ്ട് ലഭിക്കും.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ .

Advertisment