Advertisment

ആർട്ടിഫിഷൽ ഇന്റലിജൻസിൽ പരിശീലനവുമായി വെറ്ററിനറി സർവകലാശാല

ജൂൺ 27, 28 തീയതികളിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വച്ചാണ് പരിശീലനം.

New Update
kjhgfdsdfghjkjhgf

പ്ലസ്ടു പാസ്സായി വിവിധ വിഷയങ്ങളിൽ ഉന്നതപഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകരമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, ഡിജിറ്റൽ സങ്കേതങ്ങൾ എന്നിവയിൽ വെറ്ററിനറി സർവകലാശാല പരിശീലനം സംഘടിപ്പിക്കുന്നു. ഇത്തരം സാങ്കേതികവിദ്യകൾ ഫലപ്രദമായും ഉത്തരവാദിത്വത്തോടേയും ഉപയോഗിക്കാനുള്ള പ്രായോഗിക പരിശീലനമാണ് നൽകുക.

Advertisment

ജൂൺ 27, 28 തീയതികളിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വച്ചാണ് പരിശീലനം. ഓൺലൈനായും പങ്കെടുക്കാം. ഓൺലൈൻ മാതൃഭൂമി കൺസൽട്ടൻ്റ് സുനിൽ പ്രഭാകർ ക്ലാസുകൾ നയിക്കും.

പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ക്ലാസുകളുടെ വീഡിയോകളും ലഭിക്കും. നേരിട്ട് പങ്കെടുക്കുന്നവർക്ക് 2000 രൂപയും ഓൺലൈൻകാർക്ക് 1000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9446203839.

ai-class-by-veterinary-university
Advertisment