ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ നിർമ്മാതാക്കളും വിൽപ്പനക്കാർക്കുമെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രത്യേക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രചാരണത്തിന് കീഴിലാണ് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ ഹെൽമെറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡ് സുരക്ഷ കണക്കിലെടുത്താണ് 162 ഹെൽമറ്റ് നിർമാണ കമ്പനികളെ കേന്ദ്രസർക്കാർ നിരോധിച്ചത്.
ഈ കമ്പനികളെല്ലാം ബിഎസ്ഐയുടെ മാനദണ്ഡങ്ങൾക്കനുസൃതമായല്ല ഹെൽമറ്റ് നിർമ്മിക്കുന്നത്. ഇതോടെയാണ് കമ്പനികൾക്കെതിരെ സർക്കാർ നടപടിയെടുത്തത്. റോഡ് സുരക്ഷയും വിപണിയിൽ ഗുണനിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങളുടെ ഒഴുക്കും സംബന്ധിച്ച ആശങ്കകളെത്തുടർന്ന്, ഐഎസ്ഐ അംഗീകൃതമല്ലാത്ത ഹെൽമെറ്റുകളുടെ നിർമ്മാതാക്കൾക്കും വിൽക്കുന്നവർക്കും എതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ജില്ലാ ഉദ്യോഗസ്ഥർക്ക് ഉത്തരവുനൽകി.
ഹെൽമറ്റ് ജീവൻ രക്ഷിക്കുമെന്നും എന്നാൽ അവ നല്ല നിലവാരമുള്ളതായിരിക്കുമ്പോൾ മാത്രമാണ് അങ്ങനെ സംഭവിക്കുന്നതെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി പറഞ്ഞു. സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ ഈ സംരംഭം പ്രധാനമാണ്. എല്ലാ ഹെൽമെറ്റുകൾക്കും ബിഐഎസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ക്വാളിറ്റി കൺട്രോൾ ഓർഡർ 2021 ജൂണിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നടപടി.
സർട്ടിഫൈഡ് അല്ലാത്ത ഹെൽമെറ്റുകൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരെയാണ് അധികൃതർ പ്രത്യേകം ലക്ഷ്യമിടുന്നത്. ബിഐഎസ് കെയർ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് നിർമ്മാതാവിൻ്റെ ക്രെഡൻഷ്യലുകൾ പരിശോധിക്കാവുന്നതാണ്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസുമായും ബിഐഎസ് ഉദ്യോഗസ്ഥരുമായും ചേർന്ന് പ്രവർത്തിക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.