Advertisment

നിയന്ത്രണ ഉത്തേജക മരുന്ന് വിതരണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമം ഭേദഗതി ചെയ്യണമെന്നുള്ള ആവശ്യം ശക്തമാകുന്നു

ഗ്രാമീണ മേഖലയില്‍ യുവജനങ്ങള്‍ ഉത്തേജകത്തിനും, ഉന്മേഷത്തിനും, ഊര്‍ജ്ജത്തിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉപയോഗിക്കുന്ന നിയന്ത്രണ ഉത്തോജകമരുന്നുകളുടെ അനധികൃത വില്പനയും ഉപയോഗവും നിയന്ത്രിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യം മന്ത്രാലയം നിയമം ഭേദഗതി ചെയ്യുമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. 

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
utheja marunnu

കുറവിലങ്ങാട്: ഗ്രാമീണ മേഖലയില്‍ യുവജനങ്ങള്‍ ഉത്തേജകത്തിനും, ഉന്മേഷത്തിനും, ഊര്‍ജ്ജത്തിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഉപയോഗിക്കുന്ന നിയന്ത്രണ ഉത്തോജകമരുന്നുകളുടെ അനധികൃത വില്പനയും ഉപയോഗവും നിയന്ത്രിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യം മന്ത്രാലയം നിയമം ഭേദഗതി ചെയ്യുമെന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. 

Advertisment


കാരണം സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ അനധികൃത ഉത്തേജക മരുന്നുകളുടെ ഉപയോഗവും വിപണനവും വളരെ അധികം വര്‍ദ്ധിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമം ഭേദഗതി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ അനധികൃത ഉപയോഗത്തിനും വിപണനത്തിനും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡ്രഗസ് കണ്‍ട്രോളര്‍ വിഭാഗത്തിന് മാത്രമേ അധികാരമുള്ളൂ. 



നിയമം ഭേദഗതി വന്നാല്‍ പൊലീസിനും എക്‌സൈസിനും നേരിട്ട് കേസുകള്‍ എടുക്കാം. എക്‌സൈസിനും പൊലീസിനും നേരിട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതിനാണ് നിയന്ത്രണ ഉത്തേജകമരുന്നുകളുടെ വ്യാപക ഉപയോഗം ഉണ്ടായിട്ടുള്ളത്. 


ഉത്തേജക മരുന്ന് വില്പനയും ഉപയോഗവും പൊലീസിനെയോ എക്‌സൈസിനെയോ അറിയിച്ചാല്‍ മുഖം തിരിക്കുകയും, വിവരം നല്‍കുന്നവരുടെ മേല്‍വിലാസം ഉള്‍പ്പെടെ നിയന്ത്രണ ഉത്തേജ മരുന്ന് വിപണന മാഫിയ സംഘങ്ങള്‍ക്ക് നല്‍കുന്ന രീതിയാണ് ഉള്ളത് എന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

 ഇതിന്റെ ഭാഗമായി കടുത്തുരുത്തി, കുറവിലങ്ങാട്, കല്ലറ, കാണാക്കാരി മേഖലയില്‍ പരാതിക്കാര്‍ക്കും വിവരം കൈമറിയ വ്യക്തികള്‍ക്ക് എതിരെ ലഹരി മാഫിയ സംഘം ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

രേഖാമൂലം പരാതികള്‍ ഇല്ലാതെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പൊലും പൊലീസും എക്‌സൈസും മടിക്കുകയാണ്. അനധികൃതമായി നിയന്ത്രണ വിഭാഗത്തില്‍ പെട്ട ഉത്തേജക മരുന്ന് വില്പനയും ഉപയോഗവും പൊലീസും എക്‌സൈസും അറിഞ്ഞാല്‍ ഡ്രഗസ് കണ്‍ട്രോളര്‍ വിഭാഗത്തെ അറിയിച്ചാല്‍ ഡ്രഗസ് കണ്‍ട്രോളര്‍ വിഭാഗവും മറ്റ് ആഭ്യന്തര വകുപ്പ് ഏജന്‍സികളും സംയുക്തമായി നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കിലും  ചില മേഖലകളില്‍ പൊലീസ്- എക്‌സൈസ് വിഭാഗം സഹകരിക്കുന്നില്ല എന്നാണ് ഡ്രഗസ് കണ്‍ട്രോളര്‍ വിഭാഗത്തിന്റെ പരാതി.

Advertisment