Advertisment

വിവാദങ്ങൾക്ക് വിട; കൺമണി അൻപോട് മഞ്ഞുമ്മൽ ബോയ്സിന് തന്നെ !!!

author-image
ഫിലിം ഡസ്ക്
Updated On
New Update
ilayaraja manjummel.jpg

പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം 'മഞ്ഞുമ്മൽ ബോയ്സ്' മലയാള സിനിമയുടെ ചരിത്രം മാറ്റികുറിച്ച് ലോകത്തിലെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായ് മാറി. 2024 ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളിൽ നിന്നും വാരികൂട്ടിയത്.‌‌‌‌ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നത് ചിത്രത്തിലെ 'കൺമണി അൻപോട്' ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സുമായ് ബന്ധപ്പെട്ട വാർത്തകളാണ്. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജ നൽകിയ കേസിന്റെ വസ്തുത പരിശോധിക്കുമ്പോൾ ലഭിക്കുന്ന റിപ്പോർട്ടിങ്ങനെ, സന്താന ഭാരതിയുടെ സംവിധാനത്തിൽ 1991 നവംബർ 5ന് റിലീസ് ചെയ്ത കമൽഹാസൻ ചിത്രം 'ഗുണ'യിലൂടെ പ്രേക്ഷകരിലേക്കെത്തിയ 'കൺമണി അൻപോട്' ഗാനത്തിന്റെ ഓഡിയോ റൈറ്റ്സ് വർഷങ്ങൾക്ക് മുൻപേ ഇളയരാജയുടെ ഭാര്യ പിരമിഡ് ഓഡിയോസിന് വിൽക്കുകയും പിരമിഡ് ഓഡിയോസ് മ്യൂസിക് മാസ്റ്ററിനും ശ്രീദേവി വീഡിയോ കോർപ്പറേഷനും റൈറ്സ് വിൽക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം 'മഞ്ഞുമ്മൽ ബോയ്സ്'ൽ ഉൾപ്പെടുത്താനായ് ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സ് മ്യൂസിക് മാസ്റ്ററിൽ നിന്നും ഗാനത്തിന്റെ തെലുങ്കു റൈറ്റ്സ് ശ്രീദേവി വീഡിയോ കോർപ്പറേഷനിൽ നിന്നുമാണ് പറവ ഫിലിംസ് ലീഗലി കരസ്ഥമാക്കിയത്.

Advertisment

നിർമ്മാതാവ് ഷോൺ ആന്റണി മാധ്യമങ്ങളോട് അറിയിച്ചത്, "‘കൺമണി അൻപോട്’ ഗാനം 'മഞ്ഞുമ്മൽ ബോയ്സ്'ൽ ഉപയോഗിച്ചത് അനുമതിയോടെയാണ്. പിരമിഡ്, ശ്രീദേവി സൗണ്ട്സ് എന്നീ മ്യൂസിക് കമ്പനികൾക്കാണ് ഗാനത്തിന്റെ അവകാശം. അവരിൽ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴിൽ മാത്രമല്ല 'മഞ്ഞുമ്മൽ ബോയ്സ്' റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്സ് വാങ്ങിതാണ്. ഇത് സംബന്ധിച്ച് ഇളയരാജയിൽ നിന്ന് വക്കീൽ നോട്ടിസ് ലഭിച്ചിട്ടില്ല."

കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് അവർ അഭിമുഖീകരിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ പ്രമേയം. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് നിർവഹിച്ചു. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി. ഒടിടി അവകാശം സ്വന്തമാക്കിയത് ഡിസ്നി ഹോട്ട്സ്റ്റാറാണ്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം&പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Advertisment