Advertisment

ദുബായ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

ദുബായ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
jaya shnakar

ദുബായ് : ദുബായ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജന്‍സിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment

അബുദാബിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയിരുന്നു. ആഗോളതലത്തിലെ സംഭവവികാസങ്ങളും വിവിധ മേഖലകളില്‍ ഇന്ത്യ - യു എ ഐ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ചരിത്രപരമായി ഇന്ത്യയും, അതിശക്തമായ ബന്ധങ്ങളും പുലര്‍ത്തുന്നതായി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മില്‍ 2022 ഫെബ്രുവരി 18 - ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പ്രാധാന്യവും അദ്ദേഹം പ്രത്യേകം എടുത്ത് കാട്ടി.

ഈ സമഗ്ര സാംബത്തിക പങ്കാളിത്ത കരാര്‍ വിവിധ മേഖലകളില്‍ ഇന്ത്യയും സ്വന്തമാക്കി ഉഭയകക്ഷി ബന്ധങ്ങളെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിയതായും ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Advertisment