നീനാ (കൗണ്ടി ടിപ്പററി) : നീനാ മലയാളികളെ കണ്ണീരിലാഴ്ത്തി സീമ ജയ്‌സണ്‍ (44) നിര്യാതയായി. ക്യാന്‍സര്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നീനാ St.Conlons കമ്യൂണിറ്റി നഴ്‌സിംഗ് യൂണിറ്റില്‍ നഴ്‌സായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നീനാ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്നു.
ഭര്‍ത്താവ് ചിലവ് പുളിന്താനത്ത് ജെയ്‌സണ്‍ ജോസ് നീനാ ഹോസ്പിറ്റലിലെ സ്റ്റാഫാണ്. ജെഫിന്‍(14) ജ്യുവല്‍ (10), ജെറോം (5) എന്നിവര്‍ മക്കളാണ്. കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ മാത്യുവിന്റെയും മേരിയുടെയും മകളാണ് പരേതയായ സീമ. ശ്രീജ, ശ്രീരാജ് എന്നിവര്‍ സഹോദരങ്ങളാണ്.
തിങ്കളാഴ്ച ( 18ന്) രാവിലെ 11 മണി മുതല്‍ 1.30 വരെ നീനാ കെല്ലേഴ്‌സ് ഫ്യൂണറല്‍ ഹോമില്‍ (E45X094) അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യവും ഉച്ചയ്ക്ക് 2 ന് നീനാ സെന്റ് മേരിസ് റോസറി ചര്‍ച്ചില്‍ (E45YH29) വച്ച് സീറോ മലബാര്‍ ക്രമത്തിലുള്ള ഫ്യൂണറല്‍ മാസും തുടര്‍ന്ന് സംസ്‌കാരവും നടക്കും.
വാര്‍ത്ത: ജോബി മാനുവല്‍.